സംഭാൽ : തങ്ങളുടെ ഗ്രാമത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ഒരു കൂട്ടം ഗ്രാമവാസികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകി. സംഭാൽ ജില്ലയിലെ ഗണേശപൂർ ഗ്രാമത്തിലെ ഗ്രാമവാസികളാണ് തങ്ങളുടെ ഗ്രാമപഞ്ചായത്തായ മുഹമ്മദ് ഗഞ്ച് കസ്ബയുടെ പേര് ഗണേഷ്പൂർ എന്നാക്കുകയോ ഗണേഷ്പൂർ പ്രത്യേക ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. .
മുഹമ്മദ് ഗഞ്ച് കസ്ബ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഗണേഷ്പൂർ, ഖുഷാൽപൂർ ഗ്രാമങ്ങൾ പൂർണമായും ഹിന്ദു ആധിപത്യ പ്രദേശമാണെന്ന് ഗ്രാമവാസികൾ പറയുന്നു. ഗ്രാമപഞ്ചായത്തിൽ 3500 ഹിന്ദു വോട്ടർമാരുള്ളപ്പോൾ മുസ്ലീം വോട്ടർമാരുടെ എണ്ണം 180 മാത്രമാണ്.
പുരാതന പൈതൃകത്തിന് പേരുകേട്ടതാണ് ഗണേഷ്പൂർ ഗ്രാമം. 200 വർഷം പഴക്കമുള്ള കൂറ്റൻ പടിക്കിണറും ബങ്കെ ബിഹാരിയുടെയും മഹാദേവന്റെയും പുരാതന ക്ഷേത്രങ്ങളും ഇവിടെയുണ്ട്. പടിക്കിണറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഗ്രാമം ശ്രദ്ധയിൽപ്പെട്ടത്.
പടിക്കിണർ പരിശോധിക്കാനെത്തിയ ഡിഎം രാജേന്ദ്ര പെൻസിയയെ ഗ്രാമവാസികൾ തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുകയും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അറിയിക്കുകയും ചെയ്തു. അധിനിവേശക്കാരുടെ പേരുകൾ തങ്ങളുടെ ഗ്രാമത്തിന് ആവശ്യമില്ലെന്നാണ് ഗ്രാമവാസികളുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: