കൊച്ചി: മൂന്നാറിലെ സര്‍ക്കാര്‍ അതിഥിമന്ദിരത്തോട് ചേര്‍ന്ന് വിനോദസഞ്ചാര വകുപ്പ് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഗുരുവായൂരിലും പൊന്‍മുടിയിലും പുതിയ ഗസ്റ്റ്ഹൗസ് കെട്ടിടങ്ങള്‍ ഈ വര്‍ഷം ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.
കോവിഡിന് ശേഷം ലോകമാകെ വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നെങ്കിലും ഇടുക്കി ജില്ലയില്‍ റെക്കോര്‍ഡ് വര്‍ധനവാണുണ്ടായത്. 2023 ല്‍ 104037 വിദേശ വിനോദസഞ്ചാരികള്‍ ഇടുക്കി സന്ദര്‍ശിച്ചു. ഇവരിലേറെയും മൂന്നാറിലാണ് എത്തിയത്. ടൂറിസംരംഗത്ത് റവന്യൂ വരുമാനത്തിലും വലിയ വര്‍ധനവുണ്ടായി. മൂന്നാറില്‍ സാഹസിക ടൂറിസത്തിന്റെ സാധ്യതകള്‍ പരിശോധിക്കും. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ നയിക്കാന്‍ പ്രാപ്തമാണ് ഇടുക്കിയും മൂന്നാറും. ടൂറിസം മേഖലയില്‍ നടപ്പാക്കുന്ന സീപ്ലെയിന്‍ സര്‍വീസിന്റെ പ്രധാന ഗുണഭോക്താവായി ഇടുക്കി മാറുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക