ന്യൂദെൽഹി:എച്ച്എംപിവി കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഡൽഹിയിലെ ആശുപത്രികൾ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൈകാര്യം ചെയ്യുന്ന തരത്തിൽ സുസജ്ജമാകാൻ ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്റെ നിർദ്ദേശം. നഗരത്തിലെ മൂന്ന് ആശുപത്രികളെ കുറിച്ച് പ്രതിദിനം സമഗ്രമായ റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അധികൃതർക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു. മരുന്നുകളുടെ ലഭ്യത, ഐസിയു കിടക്കകൾ, റേഡിയോളജി വിഭാഗങ്ങളിലെ ഉപകരണങ്ങളുടെ പ്രവർത്തനം വിലയിരുത്തൽ, ഒപിഡിയിലെ ഡാറ്റ ഓപ്പറേറ്റർമാരുടെ സാന്നിദ്ധ്യം എന്നിവ സംബന്ധിച്ചാണ് പ്രതിദിന റിപ്പോർട്ട് നൽകേണ്ടത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകളെ കുറിച്ചുള്ള അപ്ഡേറ്റുകൾ ലഭ്യമാക്കണം. രാജ്യത്തെ ഇതുമായി ബന്ധപ്പെട്ട പ്രവണതകൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണം. അടിയന്തിരമായി എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ ഫോണിലും ബന്ധപ്പെടാമെന്നും കാലതാമസമില്ലാതെ നടപടി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: