കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായി യുഡിഎഫില്‍ നിലപാട് ശക്തിപ്പെടുന്നു. ഏറെക്കാലമായി ഹൈന്ദവ വിഭാഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന സതീശന് അടുത്ത തെരഞ്ഞെടുപ്പിലും യുഡിഎഫിനെ പരാജയത്തിലേക്ക് നയിക്കുമെന്നാണ് പാര്‍ട്ടി നേതൃനിരയുടെ ഭീതി. എസ്എന്‍ഡിപി യോഗം ജന സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും സതീഷിനെതിരെ പരസ്യ നിലപാടെടുത്ത സാഹചര്യത്തില്‍ സതീഷിനെ മുന്നില്‍ നിര്‍ത്തി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുക എന്നത് സാഹസമാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോഗതം. വര്‍ഗീയതയെ തള്ളിപ്പറയുന്നുവെന്ന പേരില്‍ ഹൈന്ദവരെയും ക്രൈസ്തവ വിഭാഗങ്ങളെയും വെറുപ്പിക്കുന്ന നിലപാടാണ് സതീശന്റേത്. വ്യക്തിപരമായ മതേതര പ്രതിച്ഛായയ്ക്ക് വേണ്ടിയുള്ള പരിശ്രമങ്ങളില്‍ പരമ്പരാഗത യുഡിഎഫ് വോട്ടുബാങ്കുകളിലാണ് ചോര്‍ച്ചയുണ്ടാകുന്നതെന്ന് എതിര്‍പക്ഷം വിലയിരുത്തുന്നു. അടുത്തിടെ എന്‍എസ്എസ് സമ്മേളനത്തില്‍ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതും ഇതിനോട് ചേര്‍ത്തുവച്ച് വായിക്കാം.യുഡിഎഫ് നേതാവ് എന്ന നിലയ്ക്ക് സതീശന് അല്ല, രമേശ് ചെന്നിത്തലയ്ക്കാണ് തങ്ങളുടെ പിന്തുണയെന്ന് എന്‍എസ്എസ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിക്കഴിഞ്ഞു. രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടേശന് അടുത്തിടെ സതീശനു നേരെ നടത്തിയത്. ഇതിനെതിരെ പ്രതികരിക്കാന്‍ സതീശന് ധൈര്യപ്പെട്ടുമില്ല.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രമേശ് ചെന്നിത്തലയെ ഉയര്‍ത്തി കാണിക്കണം എന്നതാണ് യുഡിഎഫിലു ള്ള പൊതുവികാരം. അടുത്തിടെ ജാമിഅ സുരിയ്യ സമ്മേളനത്തിലേക്ക് രമേശിനെ ക്ഷണിച്ചതും യുഡിഎഫ് പോസിറ്റീവായി കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: