ന്യൂദല്‍ഹി:ഷാരൂഖ് ഖാനും ഭാര്യ ഗൗരിഖാനും തലമുണ്ഡനം ചെയ്ത് വെളുത്ത വസ്ത്രങ്ങളാല്‍ തലമൂടിയ ഫോട്ടോ വൈറലായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരുവരും മെക്കയില്‍ പോയി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും ഫോട്ടോകള്‍ക്കും പിന്നിലെ സത്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്ന ഫാക്ട് ഫൈന്‍ഡിങ്ങ് സൈറ്റുകള്‍ ഈ വാര്‍ത്ത തെറ്റാണെന്ന് കണ്ടെത്തി. ഇത് എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളാണെന്നും കണ്ടെത്തി. ഷാരൂഖ് ഖാനും ഗൗരിഖാനും കൂടി മെക്കയില്‍ പോയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ ഹിന്ദുവാണ്. കോഫീ വിത്ത് കരന്‍ എന്ന ഷോയില്‍ ഷാരൂഖ് ഖാന്റെ മതവിശ്വാസത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ താന്‍ സ്വന്തം മതവിശ്വാസവുമായി മുന്നോട്ട് പോവുകയാണെന്നും മതം മാറുക എന്നത് വിവാഹത്തിന് മുന്നില്‍ ഒരു വ്യവസ്ഥ ആയിരുന്നില്ലെന്നും ഗൗരിഖാന്‍ പ്രസ്താവിച്ചിരുന്നു. അതേ സമയം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇസ്ലാം മതമാണ് പിന്തുടരുന്നതെന്നും ഗൗരി പറയുന്നു. മകള്‍ സുനൈന ഖാന്‍ ഹിന്ദുമതവും ഇസ്ലാംമതവും ഒരേ സമയം പിന്തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: