പട്ന : ബംഗ്ലാദേശിൽ നിന്നുള്ള സുമിത്ര പ്രസാദ് എന്ന ഹിന്ദു സ്ത്രീക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. കഴിഞ്ഞ 40 വർഷമായി ഇന്ത്യൻ പൗരത്വം നേടാനുള്ള ശ്രമത്തിലായിരുന്നു സുമിത്ര പ്രസാദ് . ഇതുവരെ വിസയിൽ ജീവിച്ചിരുന്ന സുമിത്രയ്‌ക്ക് പൗരത്വ ഭേദഗതി നിയമം വഴി ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യൻ പൗരത്വം ലഭിച്ചത് .
ബിഹാറിൽ സിഎഎ പ്രകാരം വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന ആദ്യ കേസാണിത്. അഞ്ചാം വയസ്സിൽ, റാണി ഷാഹ എന്ന സുമിത്ര പ്രസാദ്, പിതാവിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ബംഗ്ലാദേശിലെ ബന്ധു വീട്ടിലേയ്‌ക്ക് പോകുകയായിരുന്നു. . ബംഗ്ലാദേശിലെ രാജ്ഷാഹി ജില്ലയിലാണ് സുമിത്ര താമസിച്ചിരുന്നത്.
ഇസ്ലാമിക തീവ്രവാദികളുടെ പീഡനം കാരണം 1985 ൽ സുമിത്ര ഇന്ത്യയിൽ തിരിച്ചെത്തി. ഇതിനുശേഷം സുമിത്ര ബംഗ്ലാദേശിലേക്ക് മടങ്ങിയില്ല. ഇന്ത്യയിലെത്തുമ്പോൾ സുമിത്രയ്‌ക്ക് 20 വയസ്സായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷമായിരുന്നു വിവാഹം.
ഇന്ത്യയിലെത്തിയതു മുതൽ ഇന്ത്യൻ പൗരത്വം നേടാനുള്ള ശ്രമത്തിലായിരുന്നു സുമിത്ര. ബീഹാറിലെ തന്റെ അയൽപക്കത്തുള്ള പലരും ബംഗ്ലാദേശിലേക്ക് മടങ്ങാൻ പലപ്പോഴും ഉപദേശിച്ചിരുന്നതായി സുമിത്ര പറയുന്നു.ഒടുവിൽ, പൗരത്വ ഭേദഗതി നിയമം വന്നതോടെ ഏറെ പ്രതീക്ഷയായി . ഈ നിയമപ്രകാരമാണ് പിന്നീട് അപേക്ഷിച്ചത്. അപേക്ഷിച്ച് 3 മാസത്തിനുള്ളിൽ സുമിത്രയ്‌ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: