ന്യൂദല്‍ഹി: മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി അംഗീകാരം നല്‍കിയിട്ടില്ലെന്ന് യെമന്‍ എംബസി വ്യക്തമാക്കി.വധശിക്ഷ അംഗീകരിച്ചത് ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവ് മെഹ്ദി അല്‍ മഷാദ് ആണ.്
വിമത പ്രസിഡന്റ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. നിമിഷപ്രിയ കുറ്റകൃത്യം നടത്തിയത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലാണ്. നിമിഷ കഴിയുന്ന ജയില്‍ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണമേഖലയിലാണ്. ഹൂതി വിഭാഗവുമായി അടുപ്പമുളള ഇറാന് നിമിഷ പ്രിയയുടെ ശിക്ഷാ ഇളവിനായി ഇടപെടാമെന്ന് അറിയിച്ചിരുന്നു.
യമന്‍ സ്വദേശി തലാല്‍ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട നിമിഷപ്രിയ 2017 മുതല്‍ യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ്. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാകുമെന്നാണു വിവരം. മകളുടെ മോചനത്തിനായി ശ്രമിക്കാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ രണ്ട് തവണ മകളെ ജയിലില്‍ചെന്നു കാണാന്‍ സാധിച്ചു.
2015ല്‍ സനായില്‍ തലാലിന്റെ സ്പോണ്സര്ഷിപ്പില് നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചു. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണ് നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: