ശ്രീഹരിക്കോട്ട: ബഹിരാകാശത്തുവച്ച് രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടി യോജിപ്പിച്ച് ഒന്നാക്കുന്ന ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിംഗ് പരീക്ഷണം മാറ്റിവച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നു ചൊവ്വാഴ്ച രാവിലെ നടത്താന്‍ നിശ്ചയിച്ച പരീക്ഷണം വ്യാഴാഴ്ചത്തേയ്‌ക്കാണ് മാറ്റിയത്.
അപ്രതീക്ഷിതമായൊരു സാഹചര്യത്തെത്തുടര്‍ന്നാണ് പരീക്ഷണം മാറ്റിവെക്കേണ്ടിവരുന്നതെന്ന് ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.ചൊവ്വാഴ്ച രാവിലെ ഒന്‍പതിനും പത്തിനുമിടയ്‌ക്കായിരുന്നു പരീക്ഷണം നടക്കേണ്ടിയിരുന്നത്.
പിഎസ്എല്‍വി 60 റോക്കറ്റില്‍ 476 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിച്ച ചേസര്‍(എസ്ഡിഎക്‌സ് 01), ടാര്‍ഗറ്റ്(എസ്ഡിഎക്‌സ് 02) എന്നീ ഉപഗ്രഹങ്ങളാണു കൂടിച്ചേരുക. കൂടിച്ചേര്‍ക്കലും വേർപെടുത്തലും വിജയിച്ചാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതിക വിദ്യയുടെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: