റായ്‌പുര്‍: ഛത്തീസ്ഗഢിലെ ബിജാപുരില്‍ മാവോ ഭീകരരുടെ ആക്രമണത്തിൽ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ഭീകരർ സ്ഫോടനത്തിലൂടെ തകർത്തു. ഐ.ഇ.ഡി. സ്‌ഫോടനമാണ് നടന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ബിജാപുരിലെ ബെദ്രേ-കുത്രു റോഡിലായിരുന്നു സംഭവം. ഛത്തീസ്ഗഢ് പോലീസിന്റെ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ (ഡി.ആര്‍.ജി) ഇരുപതോളം അംഗങ്ങളാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. മാവോ ഭീകരർക്കെതിരായ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഘത്തിന് നേരേ ആക്രമണമുണ്ടായതെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച വൈകിട്ട് ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോ ഭീകരരെ വധിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരേ ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: