India

സിന്ധുനദീതട സംസ്‌കാര കാലത്തെ പുരാതന ലിപി വായിക്കുന്നവര്‍ക്ക് എട്ടരക്കോടി നൽകും; സ്റ്റാലിൻ

Published by

ചെന്നൈ: സിന്ധുനദീതട സംസ്‌കാര കാലത്തെ പുരാതന ലിപി വായിക്കുന്നവര്‍ക്ക് എട്ടരക്കോടി രൂപ പാരിതോഷികം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സിന്ധൂനദീതട സംസ്‌കാര കാലത്തെ ലിപി വായിച്ചെടുക്കാന്‍ ഏറെക്കാലമായി ഭാഷാ-ചരിത്ര ഗവേഷകര്‍ ശ്രമിക്കുകയാണ്. അതിനിടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ഒരിക്കല്‍ സമ്പന്നമായി വളര്‍ന്ന സിന്ധുനദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട രേഖകളിലെ ലിപി വ്യക്തമായി മനസിലാക്കാന്‍ ആർക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഗവേഷകര്‍ അതിനായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനായി, ലിപി സംബന്ധിച്ച സങ്കീര്‍ണതകള്‍ പരിഹരിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പത്ത് ലക്ഷം യുഎസ് ഡോളര്‍ സമ്മാനമായി നല്‍കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക