ന്യൂദൽഹി:പോപ്പുലർ ഫ്രണ്ടിന്റെ ഹവാല ഇടപാടുകളിൽ ഉൾപ്പെട്ട 13,000 പേരാണ് ഗൾഫിൽ നിന്നു നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങി കിടക്കുന്നത്.
ഇതിൽ ഭൂരിഭാഗവും മലയാളികളാണെന്നു പറയേണ്ടതില്ലല്ലോ.
എൻ ഐ എ മറന്നു കാണുമെന്നു വിചാരിച്ചു ദുബായിൽ നിന്നു ഡൽഹിയിൽ വിമാനമിറങ്ങിയ ബിഹാറി മുഹമ്മദ് ആലത്തെ എൻഐഎ കയ്യോടെ പൊക്കി.
പി എഫ് ഐ ബന്ധം കണ്ടെത്തിയ എൻ ആർ ഐ അക്കൗണ്ട് വിവരങ്ങൾ ഇഡിയാണ് എൻഐഎ ക്ക് കൈമാറിയത്.
ഈ അക്കൗണ്ട് വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ലാത്തതിനാൽ പ്രതിപ്പട്ടികയിലുണ്ടോ എന്നു പ്രതികൾക്കും അറിയില്ല. വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോഴാകും വിലക്ക് വീഴുക.
ഗൾഫ് മലയാളി ‘സുഡാപ്പികൾ’ പലരും നാട്ടിലേക്കുള്ള വരവ് വേണ്ടെന്നു വച്ചിരിക്കുകയാണ്. ഇവരുടെ കുടുംബാംഗങ്ങളെ വിസിറ്റിങ് വിസയിൽ ഗൾഫിൽ കൊണ്ടു പോയാണ് കൂടിക്കാഴ്ചകൾ.
ഹത്രാസ് കേസ് പ്രതികളായ സിദ്ദിഖ് കാപ്പന്റെയും റൗഫ് ഷെറീഫിന്റെയും ഭാര്യമാരുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് ധനസഹായം അയച്ചവരും ഹവാല ലിസ്റ്റിലുണ്ട്. നാട്ടിലെത്തിയാൽ
വിമാനത്താവളത്തിൽ വച്ചു തന്നെ ഇവരെ പൊക്കും എന്നതിൽ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: