മലപ്പുറം:നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ പി.വി. അന്‍വര്‍ എംഎല്‍എയെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അന്‍വറിനെ അര്‍ദ്ധരാത്രി മാറ്റുന്നത്.
തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കുമെന്ന് പി വി അന്‍വര്‍ പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനാല്‍ രാത്രി മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യാപേക്ഷ നല്‍കിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ അന്‍വര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പി.വി. അന്‍വറാണ് കേസിലെ ഒന്നാം പ്രതി. അന്‍വറിനൊപ്പം നേരത്തേ കേസില്‍ അറസ്റ്റിലായ നാല് പേരെ കൂടി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുളള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നിലമ്പൂര്‍ പൊലീസാണ് കേസെടുത്തത്.
ഞായറാഴ്ച രാത്രി 8.30ഓടെയാണ് പൊലീസ് ഒതായിലെ അന്‍വറിന്റെ പുത്തന്‍ വീട്ടി്ലെത്തിയത്. പുറത്ത് 150ഓളം പൊലീസുകാര്‍ കാവല്‍ നില്‍ക്കെ ഡി വൈ എസ് പിയും ചില പൊലീസുദ്യോഗസ്ഥരും വീട്ടിനുളളില്‍ കയറി 9.45 ഓടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രവര്‍ത്തകരുടെ പ്രതിഷേധ മുദ്രാവാക്യം വിളികള്‍ക്കിടെയാണ് അന്‍വറിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത്.
ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഡി എം കെ പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തത്. കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാനും ഏറെ മണിക്കൂറുകള്‍ വൈകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: