സമൂഹമാധ്യമങ്ങളില്‍ മനോരമയുടെ ഭാഷാപോഷിണിയ്ക്കെതിരെ വന്‍ ട്രോളുകള്‍ ഉയരുകയാണ്. ജിജി എന്ന കെ.ആര്. ടോണിയുടെ കവിത പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് വിമര്‍ശനം. കവിയ്ക്കും എതിരെ നല്ല വിമര്‍ശനം ഉയരുന്നുണ്ട്.
ഇനി കവിതയുടെ വരികള്‍ നോക്കാം:
‘ജിജിയെവിടെ ജിജിയെവിടെ?
കാടിന്റെ പച്ച ജിജി
കടലിന്റെ നീല ജിജി
ചോരയുടെ ചോപ്പു ജിജി
കൊന്നയുടെ മഞ്ഞ ജിജി
ചെളിയുടെ കറുപ്പു ജിജി
മഞ്ഞിന്റെ വെള്ള ജിജി’
എന്നിങ്ങനെയാണ് കവിത ആരംഭിക്കുന്നത്.
‘ജിജിയെവിടെ ജിജിയെവിടെ
ജിജിയൊഴിവുതല്ലിവിടെ
ജിജിയൊഴിഞ്ഞാരിവിടെ
ജിജിയൊഴിഞ്ഞെന്തിവിടെ
ജിജിയവിടെ ജിജിയിവിടെ
ജിജിയിവിടെ ജിജിയവിടെ’
എന്നുപറഞ്ഞാണ് കവിത അവസാനിക്കുന്നത്.
ഇതാണോ കവിതയെന്നാണ് എഴുത്തുകാര്‍ അടക്കം ചോദിക്കുന്നത്. ഇതെന്തു തേങ്ങ എന്ന നിലയ്ക്കാണ് പല എഴുത്തുകാരും ഈ എഴുത്തിനെ ട്രോളുന്നത്. കവികള്‍ എന്തെഴുതിയാലും കവിതയാകുമോയെന്നാണ് ഉയരുന്ന ചോദ്യം. അതേസമയം, കവിതയെ ന്യായീകരിച്ച് കവി തന്നെ രംഗത്തെത്തി.
‘ജിജി എന്ന കവിതയില്‍ ഞാന്‍ പ്രപഞ്ച സത്യം / ബ്രഹ്മം /മായ എന്നൊക്കെ പറയുന്നവയെ വ്യക്തിവല്‍ക്കരിക്കുകയും പ്രപഞ്ചവല്ക്കരിക്കുകയുമാണ് ചെയ്യുന്നതെന്നാണ് കവി കെ.ആര്. ടോണിയുടെ ന്യായീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: