Kerala

ദുബായില്‍ വീട്ടുജോലി ചെയ്യവെ 8 വയസുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍

പുന്നപ്ര തെക്ക് പഞ്ചായത്തില്‍ പുതുവല്‍ വീട്ടില്‍ ജ്യോതി ആണ് അറസ്റ്റിലായത്

Published by

ആലപ്പുഴ: ദുബായില്‍ വീട്ടുജോലി ചെയ്യവെ എട്ട് വയസുളള പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍.ദുബായിലെ അല്‍വര്‍ക്കയില്‍ പ്രവാസി മലയാളിയുടെ വീട്ടില്‍ ജോലി ചെയ്ത കാലത്ത് നടത്തിയ അതിക്രമത്തിനാണ് പുന്നപ്ര സ്വദേശിയായ യുവതി അറസ്റ്റിലായത്.

പുന്നപ്ര തെക്ക് പഞ്ചായത്തില്‍ പുതുവല്‍ വീട്ടില്‍ ജ്യോതി ആണ് അറസ്റ്റിലായത്. ആലപ്പുഴയില്‍ നിന്നുള്ള പ്രവാസികളുടെ വീട്ടില്‍ 2021 മുതല്‍ 2024 വരെയാണ് ജ്യോതി ജോലി ചെയ്തത്.

ഈ കാലത്താണ് എട്ട് വയസുകാരിയെ ജ്യോതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതെന്നാണ് പരാതി. പുന്നപ്ര പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by