ന്യൂദെൽഹി:ദെൽഹിയെയും മീററ്റിനെയും 40 മിനിട്ട് കൊണ്ട് ബന്ധിപ്പിക്കാൻ കഴിയുന്ന നമോ ഭാരത് ട്രെയിനിന്റെ സർവ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡൽഹി പ്രദേശത്തെ ഭൂഗർഭ പാതയിൽ ആദ്യമായി സർവ്വീസ് നടത്തുന്ന നമോ ഭാരത് ട്രെയിനുകൾ എന്ന വിശേഷണവും ഈ സർവ്വീസിനുണ്ട്. ഡൽഹിയിൽ നിന്നും നമോ ഭാരത് ട്രെയിൻ പുറപ്പെടുന്ന ന്യൂ അശോക് നഗർ ആർആർടിഎസ് സ്റ്റേഷൻ ഡൽഹി മെട്രോയുടെ ബ്ലൂലൈനുമായി ഇൻ്റർചേഞ്ച് നൽകുന്നു. പുതിയതായി ഉദ്ഘാടനം ചെയ്ത ഡൽഹി – ഗാസിയാബാദ് – മീററ്റ് നമോ ഭാരത് ഇടനാഴിയുടെ 13 കിലോമീറ്റർ ദൂരമുള്ള പാതയിൽ 6 കിലോമീറ്റർ ഭൂഗർഭ പാതയാണ്. ഇതിൽ പ്രധാനപ്പെട്ട ആനന്ദ് വിഹാർ സ്റ്റേഷനും ഉൾപ്പെടുന്നു. ഈ പ്രധാന ട്രാൻസിറ്റ് ഹബ്ബ് ഡൽഹി മെട്രോയുടെ നീല, പിങ്ക് ലൈനുകൾ, ഒരു റെയിൽവെ സ്റ്റേഷൻ, ഒരു ബസ് ടെർമിനൽ എന്നിവയെ ബന്ധിപ്പിക്കുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് സാഹിബാബാദിനും ദുഹായ് ഡിപ്പോയ്‌ക്കുമിടയിൽ 17 കിലോമീറ്റർ മുൻഗണന വിഭാഗത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചിരുന്നു. ആർആർടിഎസ് ഇടനാഴിയിൽ ന്യൂ അശോക് നഗർ മുതൽ മീററ്റ് സൗത്ത് വരെ 11 സ്റ്റേഷനുകളുള്ള 55 കിലോമീറ്റർ ഇപ്പോൾ പ്രവർത്തനക്ഷമമാണ്. ഓരോ 15 മിനിട്ടിലും ട്രെയിനുകൾ ഓടും. ന്യൂ അശോക് നഗറിൽ നിന്ന് മീററ്റ് സൗത്തിലേക്കുള്ള യാത്രയ്‌ക്ക് സ്റ്റാൻഡേർഡ് കോച്ചിന് 150 രൂപയും പ്രീമിയം കോച്ചിന് 225 രൂപയുമാണ് നിരക്ക്. ഡൽഹി ഇപ്പോൾ മീറ്റ്റുമായുള്ള യാത്ര സമയം മൂന്നിലൊന്നായി കുറക്കാൻ ഈ ഇടനാഴിക്കായി. ന്യൂഡൽഹിയിലെ സാരേയ്കലേ ഖാനെയും മീററ്റിലെ മോദിപുരത്തെയും ബന്ധിപ്പിക്കുന്ന ഈ നമോ ഭാരത് ഇടനാഴിക്ക് 82 കിലോമീറ്റർ ദൂരമാണുള്ളത്. 16 നമോ ഭാരത് സ്റ്റേഷനുകളും ഒമ്പത് മീററ്റ് മെട്രോ സ്റ്റേഷനുകളും അടങ്ങിയതാണ് ഈ ഇടനാഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: