Entertainment

40 വര്‍ഷം മുന്‍പ് മമ്മൂട്ടിയെ സൂപ്പര്‍താരപദവിയിലേക്ക് പിച്ചനടത്തിയ  എംടി സിനിമയിലെ ഡയലോഗുകള്‍….ലോഹി 23 തവണയാണ് ഈ സിനിമ കണ്ടത്

മമ്മൂട്ടിയെ സൂപ്പര്‍ താരപദവിയിലേക്ക് നടത്തിച്ച ഈ ആദ്യകാല എംടി ചിത്രം 40 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എഴുതപ്പെട്ടത്. ഈ സിനിമയില്‍ എംടി എഴുതിയ സൂപ്പര്‍ ഡയലോഗുകള്‍ പറഞ്ഞാണ് മമ്മൂട്ടി സൂപ്പര്‍താരത്തിന്‍റെ വരവ് അറിയിച്ചത്. മമ്മൂട്ടിയുടെ രോഷത്താലും വികാരവായ്പാലും ഡയലോഗ് പറയുന്ന ശൈലി മലയാളിക്ക് പിടിച്ചതും ഈ സിനിമ മുതലാണ്.

കൊച്ചി: മമ്മൂട്ടിയെ സൂപ്പര്‍ താരപദവിയിലേക്ക് നടത്തിച്ച ഈ ആദ്യകാല എംടി ചിത്രം 40 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എഴുതപ്പെട്ടത്. ഈ സിനിമയില്‍ എംടി എഴുതിയ സൂപ്പര്‍ ഡയലോഗുകള്‍ പറഞ്ഞാണ് മമ്മൂട്ടി സൂപ്പര്‍താരത്തിന്റെ വരവ് അറിയിച്ചത്. മമ്മൂട്ടിയുടെ രോഷത്താലും വികാരവായ്പാലും ഡയലോഗ് പറയുന്ന ശൈലി മലയാളിക്ക് പിടിച്ചതും ഈ സിനിമ മുതലാണ്. വെറുതെയല്ല, തിരക്കഥയുടെ മര്‍മ്മമറിയുന്ന ലോഹിതദാസ് ഈ സിനിമ 23 വട്ടം കണ്ടത്. ലോഹിതദാസിന് തിരക്കഥ എഴുതാന്‍ പഠിപ്പിച്ചതില്‍ ഈ എംടി സിനിമയ്‌ക്ക് നല്ല പങ്കുണ്ട്.

ആള്‍ക്കൂട്ടത്തില്‍ തനിയെ. എന്ന തിരക്കഥ 1984ല്‍ ആണ് സിനിമയാകുന്നത്. . 1984ൽ എം.ടി. വാസുദേവൻ നായർ കഥ, തിരക്കഥ എന്നിവയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത് രാജുമാത്യു നിർമ്മിച്ച സിനിമയാണ്ആൾക്കൂട്ടത്തിൽ തനിയേ. മോഹൻലാൽ,മമ്മൂട്ടി,സീമ, ബാലൻ കെ. നായർ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇനി ഈ സിനിമയിലെ ചില ഡയലോഗുകള്‍ നോക്കാം. രാജന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യ നളിനിയായി ഉണ്ണിമേരി പ്രത്യക്ഷപ്പെടുന്നു. ഭര്‍ത്താവിനെയും മകനേയും നാട്ടില്‍ നിര്‍ത്തി ഒറ്റയ്‌ക്ക് യുഎസില്‍ പോയി ഉപരിപഠനം നടത്തി കരിയറില്‍ ഉയരങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവളാണ് നളിനി. മമ്മൂട്ടിയുടെ മൂത്ത ജ്യേഷ്ഠത്തി വിശാലമായി നടി ശുഭ പ്രത്യക്ഷപ്പെടുന്നു. വയസ്സനായ ഒരു ഭര്‍ത്താവിന്റെ സുന്ദരിയായ ഭാര്യയായി കുറെ ഗോസിപ്പുകളില്‍ പെട്ട് നഗരത്തില്‍ ജീവിക്കേണ്ടിവരുന്നവളാണ് വിശാലം എന്ന ശുഭയുടെ കഥാപാത്രം. സ്കൂള്‍ ടീച്ചര്‍ അമ്മുക്കുട്ടിയായി അഭിനയിക്കുന്നത് സീമയാണ്. മമ്മൂട്ടിയുടെ രാജന്‍ എന്ന കഥാപാത്രം ഒരിയ്‌ക്കല്‍ സ്നേഹിച്ചിരുന്ന നാട്ടുമ്പുറത്തുകാരി.

ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന സിനിമയിലെ ചില എംടി ഡയലോഗുകള്‍. സംഭാഷണങ്ങള്‍ എഴുതാന്‍ പഠിക്കുന്നവര്‍ക്ക് ഇത് ഒരു പാഠമാവും.

ഡയലോഗ് ഒന്ന്
മമ്മൂട്ടി ഉണ്ണിമേരിയോട് പറയുന്ന ഡയലോഗ്: ഇപ്പോള്‍ ആര്‍ക്കോ ഇല്ലെന്ന് പറഞ്ഞ ഒരു സാധനോണ്ടല്ലോ…വകതിരിവ് അതാണ് നിനക്കും കുറവ്. പരദൂഷണത്തിന്റെ ബാക്കി മുഴുമിപ്പിക്കാന്‍ ഇനിയും കാള്‍ വരും. അതൊഴിവാക്കാനാ.

ഡയലോഗ് രണ്ട്

ടീച്ചര്‍:ആര്‍ക്കാ അസുഖം
അമ്മുക്കുട്ടി ടീച്ചറായ സീമ:അത് എന്റെ അമ്മാവനാ
ടീച്ചര്‍:നേരെ അമ്മാവനാ. കാശുള്ള അമ്മാവനാണേല്‍ പോണം. മരിക്കുന്നതി് മുന്‍പ് വല്ല വില്‍പത്രം എഴുതിവെച്ചിട്ടുണ്ടാവും. ഭാഗ്യം തെളിയുന്ന സമയമായിരിക്കും ടീച്ചര്‍ക്ക്.

ഡയലോഗ് സീക്വന്‍സ് മൂന്ന്

ശുഭ: രാജന്‍ ഉറങ്ങിയില്ലേ..തിരുവാതിരിക്കാലാണെന്ന് തോന്നുന്നു.
ചൂട്ടും കത്തിച്ച് പാതിരാത്രിക്ക് കുളിക്കാന്‍ പോകുമ്പോള്‍ കൂടെവരാന്‍ വാശിപിടിച്ച് കരഞ്ഞിരുന്നത് ഓര്‍മ്മയുണ്ടോ?
മമ്മൂട്ടി:അമ്പലക്കുളത്തിന്റെ കരയ്‌ക്ക് തീകാഞ്ഞിരിക്കുന്ന രസം. മാവിന്‍ കൊമ്പത്ത് ഊഞ്ഞാല്. ആത്തോലമ്മയുടെ പാട്ടും കളിയും. കൂവ വെരുകിയതും ഇളനീരും
ശുഭ:ഒന്നും മറന്നിട്ടില്ലാലേ
മമ്മൂട്ടി:വലുതാവുമ്പോ പലതും നമുക്ക് നഷ്ടപ്പെടുന്നു ഏട്ടത്തീ.പലതും നേടുകയാണെന്ന് തോന്നു. പൊയ് പോയതോര്‍മ്മിച്ചാല്‍ കിട്ടുന്നത് നിസ്സാരം. ദാറ്റ് സ് ലൈഫ്. നമ്മളൊക്കെ പലതരം ഭാരം ചുമക്കുന്നു. എല്ലാവര്‍ക്കമുണ്ട് പ്രോബ്ളംസ് ഏട്ടത്തീ.
ആരോടും പരാതിപ്പെട്ടിട്ട് കാര്യോല്ല്യ. അവളുടെ കരിയറാണ്. എന്റെ ഫേറ്റും.

ഡയലോഗ് സീക്വന്‍സ് നാല്

ഉണ്ണിമേരി എട്ടത്തിയോട് ഞാന്‍ ഇപ്പോഴൊന്നും പറയുന്നില്ല
മമ്മൂട്ടി:എന്ത് ?
ഉണ്ണിമേരി:അല്ല യാത്രയുടെ കാര്യം. ഇന്‍റര്‍വ്യൂ കഴിഞ്ഞിട്ട് മതി അല്ലേ. സമ്മര്‍വെക്കേഷന്‍ മൂന്ന് മാസം ഒരു പ്രോബ്ലാ അല്ലേ.
മമ്മൂട്ടി: ആര്‍ക്ക്.
ഉണ്ണിമേരി: ഞാന്‍ മോന്റെ കാര്യം ആലോചിക്കായിരുന്നു.
മമ്മൂട്ടി: അതും ചിലപ്പോള്‍ ആലോചിക്കാറുണ്ട് അല്ലെ
ഉണ്ണിമേരി: രാജന്‍ എന്തായീ പറയണേ രണ്ടുകൊല്ലം ഫെലോഷിപ്പ്. അതും ഹാര്‍വാഡില്. അത് കിട്ടിയാല്‍ നിസ്സാരമായി വേണ്ടെന്നു വെയ്‌ക്കണം എന്നാണോ ഈ പറഞ്ഞോണ്ട് വരുന്നത്. കിട്ടിയെന്ന് ഉറപ്പായിട്ടില്ല. ആവോ. ഇന്‍റര്‍വ്യൂവിന് വിളിച്ചപ്പോള്‍ തന്നെ ശാപം തുടങ്ങിയിരിക്കുന്നല്ലോ ദൈവം കണ്ടൂ.
മമ്മൂട്ടി:യു ആര്‍ മിസ്ടേക്കന്‍. ഞാന്‍ എന്തിന് ശപിക്കണം. ഫെലോഷിപ്പ് കഴിഞ്ഞാല്‍ അവര്‍ അവിടെ തന്നെ ഒരു പോസ്റ്റ് ഓഫര്‍ ചെയ്തെന്ന് വരും. നളിനി അത് അര്‍ഹിക്കുന്നു. എംഎസ് സി ഫസ്റ്റ് ക്ലാസ് ഫസ്റ്റ് റാങ്ക്. രണ്ട് കൊല്ലത്തെ റിസര്‍ച്ച് എക്സ്പീരിയന്‍സ് ബ്രില്ല്യന്‍റ്. റെക്കോഡ്സ്.ബ്രില്ല്യന്‍റ്. ഇനിം ഒരു പാട് നേട്ടങ്ങള്‍ ഉണ്ടാകട്ടെ.
ഉണ്ണിമേരി:അപ്പോഴേക്കും രാജന് പറ്റിയ വല്ല പോസ്റ്റും അമേരിക്കയില്‍ കിട്ടിയാല്‍ വരാമല്ലോ. എത്ര ആളുകള്‍ അവിടെ സെറ്റില്‍ ചെയ്ത് സ്ഥിരതാമസമാക്കുന്നുണ്ട്.
മമ്മൂട്ടി:എനിക്ക് ഇപ്പോഴുള്ളതൊക്കെ ധാരാളം മതി. വളരെ പരിമിതമാണ് മോഹങ്ങള്‍. ആഗ്രഹിച്ചതിലധികം കിട്ടിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഉണ്ണിമേരി: അസിസ്റ്റന്‍റിന്റെ പണിക്ക് വന്നയാളെ ഓഫീസറാക്കിയതിന് മരിച്ചുപോയ എന്റെ അച്ഛനെ ശപിക്കുന്നില്ലല്ലോ. അത് അച്ഛന്റെ ഗ്രേറ്റ്നസായിരുന്നു. ആളുകളെ അളക്കാന്‍ അച്ഛന് കഴിയും.
മമ്മൂട്ടി:അളവും പിന്നെ കണക്കും. കണക്കുകൂട്ടുന്നതിലായിരുന്നു കൂടുതല്‍ വൈദഗ്ധ്യം.
ഉണ്ണിമേരി:നോക്കൂ വെക്കേഷന്‍ സമയത്ത് വല്ല ടൂറും ഉണ്ടായാല്‍ അവനെക്കൂടി കൂട്ടിയാല്‍ മതി. ഹി വില്‍ബി ഓള്‍ റൈറ്റ്. സ്റ്റുഡന്‍സ് കണ്‍സഷനില്ലേ. വേണമെങ്കീ അവന് സ്റ്റേറ്റ്സില്‍ വരാല്ലോ. ഇതിലും ചെറിയ കുട്ടികള്‍ ട്രാവല്‍ ചെയ്യന്നില്ലേ. ആ ശരിയാണ്. പ്രിവിലേജ് ലീവെടുത്ത് രാജനും വരാമല്ലോ. ഞാനത് ആലോചിച്ചില്ല. എന്താ ഒരു പരിഹാസം.
മമ്മൂട്ടി: ഒരു കോടീശ്വരന്റെ മകളായിരുന്നുവെങ്കില്‍ നീ എന്താ പറയാന്ന് ഞാന്‍ വെറുതെ ആലോചിച്ചുപോയി. ശനിയും ഞായറും അങ്ങോട്ട് വരാല്ലോ. അങ്ങോട്ടെന്ന് പറഞ്ഞാല്‍ അമേരിക്കയിലേക്ക്. നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍ സംബന്ധത്തിന്.
ഉണ്ണിമേരി:ഭാര്യയ്‌ക്ക് ഒരു ഭാഗ്യം വരുമ്പോ അസൂയ തോന്നുന്ന ഒരാളെ ഞാന്‍ ലൈഫില്‍ ആദ്യമായിട്ടാ കാണുന്നത്. വിശ്വസിക്കാന്‍ പ്രയാസം.
മമ്മൂട്ടി:അസൂയയല്ല. വിശ്വസിച്ചോളൂ. സന്തോഷം. നീ ആകാശത്തേക്കാളുമപ്പുറമെത്തിയാല്‍ അതിസന്തോഷം.
ഉണ്ണിമേരി: നോക്കൂ ഒരു രണ്ടു കൊല്ലല്ലേ.
മമ്മൂട്ടി:രണ്ടുകൊല്ലത്തെ വിരഹദുഖമല്ല എന്റെ പ്രശ്നം. എന്നും ടൂറും കമ്പനിക്കാരുമായി നടക്കുന്ന ഒരു അച്ഛന്‍. ഭൂഗോളത്തിന്റെ മറ്റേ അറ്റത്ത് കഴിയുന്ന അമ്മ. ഇവന്റെ കാര്യമാണോ പ്രശ്നം.
ഉണ്ണിമേരി:പറഞ്ഞതെന്നെ പറഞ്ഞ് നേരം വെളുപ്പിക്കും. വെക്കേഷന്‍ മാത്രമാണ് പ്രോബ്ളം. അടുക്കളപ്പണിയും. കുട്ടിയെ നോക്കലും മാത്രമാണ് സ്വര്‍ഗ്ഗമെന്ന് കരുതുന്ന ചിലരുണ്ടാകും.
മമ്മൂട്ടി:ചിലര്‍… അതത്ര മോശമായ കാര്യമാണെന്ന് എനിക്ക് തോന്നില്ല.
ഉണ്ണിമേരി: അങ്ങിനെ ഒരുത്തി മതിയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ? അത് എന്റെ തെറ്റല്ല. സെല്‍ഫിഷ്. അണ്‍ഗ്രേറ്റ് ഫുള്‍. ഹിപ്പോക്രൈറ്റ്. .

 

 

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക