മുംബൈ: ഭാരതത്തിന്റെ രണ്ട് ആണവ പരീക്ഷണങ്ങളിലും നിര്‍ണായക പങ്ക്വഹിച്ച അപൂര്‍വ പ്രതിഭയാണ് ആണവ ശാസ്ത്രജ്ഞനായിരുന്നു ഡോ. രാജഗോപാല ചിദംബരം എന്ന ആര്. ചിദംബരം. ആണവ സാങ്കോതിക രംഗത്ത് ഭാരതം സ്വന്തം കാലില്‍ നില്‍ക്കുന്നതിനായി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനോടൊപ്പം തോള്‍ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വമാണദ്ദേഹം. അമേരിക്കയുടെ ചാരകണ്ണുകളെ വെട്ടിച്ചാണ് ഭാരതം ആണവ പരീക്ഷണങ്ങള്‍ നടത്തിയതില്‍ അദ്ദേഹത്തിന്റെ ഏകോപനം മികച്ചതായിരുന്നു.
നൂതന സാങ്കേതിക വിദ്യകള്‍ രാജ്യത്ത് വികസിപ്പിക്കണമെന്ന കാഴ്ചപ്പാടായിരുന്നു ചിദംബരത്തിന്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 1998ലെ പൊഖ്റാന്‍ പരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ നിര്‍മിച്ചത്. ഭാരതത്തിലെ ആണവ ചരിത്രത്തിലെ രണ്ട് സുവര്‍ണ നിമിഷങ്ങളായ 1974ലെയും 1998ലയും പരീക്ഷണങ്ങള്‍.
1974ല്‍ ഭാരതത്തിന്റെ ആദ്യത്തെ ആണവപരീക്ഷണത്തില്‍ ഉപയോഗിച്ച പ്ലൂട്ടോണിയം സുരക്ഷിതമായി കൊണ്ടുപോകുന്നതില്‍ ഡോ. ചിദംബരം ഉള്‍പ്പെട്ടിരുന്നു. പ്ലൂട്ടോണിയം ബോംബെയില്‍ നിന്ന് പൊഖ്റാനിലേക്ക് സൈനിക ട്രക്കുകളുടെ വാഹനവ്യൂഹത്തില്‍ എത്തിച്ചത് എങ്ങനെയെന്ന് ‘ഇന്ത്യ റൈസിങ്’ എന്ന ആത്മകഥയില്‍ ചിദംബരം വിവരിക്കുന്നുണ്ട്. പ്ലൂട്ടോണിയം അടങ്ങിയ പെട്ടി ഏതാണെന്ന് ഞങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയില്ലായിരുന്നുവെന്നും കിടക്കകള്‍ കൊണ്ടുവന്ന് ട്രക്കിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു യാത്രയിലുടനീളമെന്നും ചിദംബരം പറയുന്നു. പരീക്ഷണത്തിലേക്കുള്ള ദിവസങ്ങള്‍ ഉത്കണ്ഠാകുലമായിരുന്നു. ന്യൂക്ലിയര്‍ ഉപകരണം ഷാഫ്റ്റിലേക്ക് താഴ്ത്തുമ്പോള്‍ സൈറ്റില്‍ പൊടിക്കാറ്റുണ്ടായി. ചാര ഉപഗ്രഹങ്ങള്‍ക്ക് പരീക്ഷണ സ്ഥലത്തെ ദൃശ്യങ്ങളൊന്നും ലഭിക്കാതിരിക്കാന്‍ ഈ പൊടിക്കാറ്റ് സഹായകമായെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: