കൊച്ചി: എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഫാത്തിമത് ഷഹാനയാണ് ചാലക്ക എസ്എൻഐഎംഎസ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. ഏഴാം നിലയിൽ നിന്ന് കാൽ തെറ്റി വീണതാണെന്നാണ് നിഗമനം.
ഹോസ്റ്റലിന്റെ ഏഴാം നിലയിലെ ഇടനാഴിയുടെ ഭാഗത്ത് നിന്നാണ് കണ്ണൂർ സ്വദേശിനി ഫാത്തിമത് താഴേക്ക് വീണത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്. കാൽ തെറ്റി പുറകിലേക്ക് മറിഞ്ഞ് വീണതാകാം എന്നാണ് പൊലീസ് പറയുന്നത്. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.മരണപ്പെട്ട വിദ്യാർത്ഥിനിയും സുഹൃത്തായ വിദ്യാർത്ഥിനിയും ഇടനാഴിയുടെ ഭാഗത്ത് കൂടി നടന്ന് പോവുകയായിരുന്നു. ഇതിനിടെ വലിയ ശബ്‌ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് ഫാത്തിമത് താഴെ വീണത് കണ്ടതെന്നാണ് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിനി പൊലീസിനോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: