കൊച്ചി: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സോളങ്കി. 40 ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ കൂട്ടപാലായനത്തിന് കാരണം സര്‍വകലാശാലകളുടെ നിലവാര തകര്‍ച്ചയും അമിത രാഷ്‌ട്രീയ ഇടെപെടലുകളുമാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ ദിശാബോധം നല്‍കുന്ന വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാരിനാകുന്നില്ല. ദിശാബോധം നല്‍കേണ്ട സര്‍വ്വകലാശാല ആസ്ഥാനങ്ങളെ പാര്‍ട്ടി കേന്ദ്രമാക്കി സര്‍ക്കാര്‍ മാറ്റുന്നു. വിസി മാരെ പോലും യഥാസമയം നിമിക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭാരതീയ സംസ്‌കാരത്തെ പോലും വികൃതമാക്കുന്ന രീതിയാണ് സിപിഎമ്മില്‍ നിന്നുണ്ടാകുന്നത്. സനാതന ധര്‍മത്തെ അശ്ലീലമെന്ന് പറഞ്ഞ എം. വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്നും ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. വൈശാഖ് സദാശിവന്‍, സംസ്ഥാന സെക്രട്ടറി ഇ. യു. ഈശ്വരപ്രസാദ്, ജോ. സെക്രട്ടറിമാരായ കല്യാണി ചന്ദ്രന്‍, അക്ഷയ് എസ്, ദേശീയ നിര്‍വാഹക സമിതി അംഗം യദു കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാലയങ്ങളിലെ ദേശീയതയുടെ ശക്തിയായ എബിവിപിയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന റാലിയില്‍ അണി നിരന്നത് ആയിരക്കണക്കിന് പ്രതിനിധികള്‍. കരുത്തേകാം ജനാധിപത്യ മൂല്ല്യങ്ങള്‍ക്ക് അണിചേരാം ദേശീയ വിദ്യാര്‍ത്ഥി ധാരയില്‍ എന്ന മുദ്രാവാക്യവുമായി എറണാകുളം ടൗണ്‍ഹാളില്‍ നിന്ന് ആരംഭിച്ച റാലി വഞ്ചിസ്‌ക്വയറില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: