India

മോദിക്ക് പിന്നാലെ അജ്മീർ ഷെരീഫിൽ ചാദർ സമർപ്പിക്കാൻ ഒരുങ്ങി രാജ്‌നാഥ് സിങ്ങ്

മന്ത്രിയെ പ്രതിനിധീകരിച്ച് ദർഗാ കമ്മിറ്റി മുൻ വൈസ് പ്രസിഡൻ്റ് മുനവ്വർ ഖാനാണ് ചാദർ സമർപ്പിക്കുക

Published by

ജയ്പൂർ : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ പ്രതിനിധീകരിച്ച് അജ്മീർ ഷരീഫ് ദർഗയിൽ ഉർസ് വേളയിൽ ഇന്ന് ‘ചാദർ’ സമർപ്പിക്കും. മന്ത്രിയെ പ്രതിനിധീകരിച്ച് ദർഗാ കമ്മിറ്റി മുൻ വൈസ് പ്രസിഡൻ്റ് മുനവ്വർ ഖാനാണ് ചാദർ സമർപ്പിക്കുക.

മുനവ്വർ ഖാൻ ഞായറാഴ്ച ഉച്ചയ്‌ക്ക് ജയ്പൂരിലെ വസതിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 2 മണിക്ക് അജ്മീറിലെത്തും. ചാദർ സമർപ്പിച്ച ശേഷം രാജ്‌നാഥ് സിങ്ങിന്റെ സന്ദേശം വായിക്കുമെന്നും ബിജെപി വക്താവ് പറഞ്ഞു.

ശനിയാഴ്ച ദർഗയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ചാദർ അർപ്പിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by