പന്തളം: രാജ്യം വികസിക്കണമെങ്കില്‍ ഓരോ വ്യക്തികളുടേയും കുടുംബങ്ങളുടേയും വരുമാനം വര്‍ധിക്കണമെന്നും ഇതിനുള്ള വിവിധ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്. പന്തളത്ത് നഗരസഭാ ഭരണസമിതിയും ബിജെപിയും നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കിസാന്‍ സമ്മാന്‍ നിധി, സൗജന്യ റേഷന്‍ വിതരണം, ആയുഷ്മാന്‍ പദ്ധതി, ഗര്‍ഭസ്ഥ ശിശു മുതല്‍ വാര്‍ദ്ധക്യത്തിലെത്തി നില്ക്കുന്നവര് വരെയുള്ള ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ തുടങ്ങിയവയിലെല്ലാം അംഗമാകാന്‍ ഓരോ പൗരനും ശ്രമിക്കണം. എന്നാല്‍ മാത്രമേ വികസിത രാജ്യമെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാന്‍ കഴിയു, അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയര്മാന് അച്ചന്‍കുഞ്ഞ് ജോണ്‍ അധ്യക്ഷത വഹിച്ചു. പന്തളം കൊട്ടാരം നിര്‍വാഹക സംഘം മുന്‍ സെക്രട്ടറി പി.എന്‍. നാരായണ വര്‍മ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. വി.എ. സൂരജ്, ദേശീയ നിര്‍വാഹകസമിതി അംഗം വിക്ടര്‍ ടി. തോമസ്, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ്, സെക്രട്ടറി ബിന്ദു പ്രകാശ്, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഏ.ജെ. ഷാജഹാന്, നഗരസഭാ ഉപാധ്യക്ഷ യു. രമ്യ, മുന്‍ അധ്യക്ഷ സുശീല സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷരായ ബെന്നി മാത്യു, കെ. സീന, രാധാ വിജയകുമാര്‍, മണ്ഡലം പ്രസിഡന്റ് ജി. ഗിരീഷ് കുമാര്‍, ഏരിയ പ്രസിഡന്റ് സൂര്യ എസ്. നായര്‍, അയ്യപ്പന്‍കുട്ടി, കെ. അജിമോന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: