ന്യൂദല്‍ഹി: മുന്‍ ഭാരത ഹോക്കി താരവും ഒളിംപ്യനുമായ ജഗ്ബിര്‍ സിങ്ങിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് ഒളിംപിക്സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ജഗ്ബീര്‍ ഹോക്കി ഇന്ത്യ ലീഗില്‍(എച്ച്‌ഐഎല്‍) ടീം ഗൊനാസികയുടെ പരിശീലകനാണ്. പരിശീലനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലാക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ജഗ്ബീര്‍ ഇപ്പോള്‍. അപകടനില തരണം ചെയ്തുവെങ്കിലും 48 മണിക്കൂറിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കൂ. 59കാരനായ ജഗ്ബീര്‍ ഭാരത ഹോക്കി കണ്ട മികച്ച ഫോര്‍വേഡുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. 1988ലെ സിയോള്‍, 1992ലെ ബാഴ്സലോണ ഒളിംപിക്സുകളില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. 1985നും 1996നും ഇടയില്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള ജഗ്ബീര്‍ 1986 സീയോള്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ടീമിലും 1990ല്‍ ബെയ്ജിങ്ങില്‍ വെള്ളി നേടിയ ടീമിലും അംഗമായിരുന്നു. 2004ല്‍ ബെയ്ജിങ്ങില്‍ നടന്ന ഒളിംപിക്സില്‍ ഭാരത ഹോക്കി ടീമിന്റെ പരിശീലകനായിരുന്നു ജഗ്ബീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: