സബര്‍മതി എക്സ് പ്രസ് എന്ന സിനിമയില്‍ വിക്രാന്ത് മാസി ഗോധ്ര ട്രെയിന്‍ തീയിടലിന് പിന്നിലെ സത്യമാണ് അന്വേഷിക്കുന്നത്. 2002ലെ ഗോധ്ര കലാപത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഒരു ജേണലിസ്റ്റിന്റെ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. അത് വീണ്ടെടുക്കുകയാണ് മറ്റ് ചില മാധ്യമപ്രവര്‍ത്തകര്‍. ഹിന്ദു കര്‍സേവാ പ്രവര്‍ത്തകരുമായി ഗുജറാത്തിലേക്ക് വരുന്ന സബര്‍മതി എക്സ് പ്രസ് എന്ന ട്രെയിന്‍ കത്തിക്കുകയാണ് ചെയ്തത്. ആ ആക്രമണത്തില്‍ കത്തിയെരിഞ്ഞ ബോഗിക്കുള്ളില്‍ പെട്ട 57 കര്‍സേവകരാണ് കത്തിമരിച്ചത്.
എന്നാല്‍ ഗോധ്ര കലാപത്തില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയ്ക്കുള്‍പ്പെടെ പങ്കുണ്ടെന്ന് പ്രചാരണമുണ്ടായി. ഗോധ്ര കലാപത്തിന്റെ പേരില്‍ ഹിന്ദു സമുദായത്തെ വില്ലന്മാരായി കാണിക്കുന്ന നിരവധി കള്ളക്കഥകളാണ് വിദേശത്ത് നിന്നും ഫണ്ട് കൈപ്പറ്റുന്ന എന്‍ജിഒ സംഘടനകള്‍ പ്രചരിപ്പിച്ചത്. അതിന് മുന്‍പന്തിയില്‍ നിന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകയായിരുന്നു തീസ്ത സെതല്‍വാദ്. പല തവണ കോടതിയില്‍ തോറ്റിട്ടും പിന്നീടും അവര്‍ മോദിയ്ക്കും ആര്‍എസ്എസിനും ബിജെപിയ്ക്കും എതിരെ കേസുകളായി വന്നു.
ഇപ്പോഴിതാ ഗോധ്ര കലാപത്തിന് മുന്നോടിയായി സബര്‍മതി എക്സ് പ്രസിന് തീയിട്ട സംഭവത്തെക്കുറിച്ച് എഴുത്തുകാരി അരുന്ധതീറോയിയുടെ ഒരു വീഡിയോ പ്രചരിക്കുകയാണ്. സബര്‍മതി എക്സ് പ്രസ് തീയിട്ടത് ആരാണെന്ന് അറിയില്ലെന്ന കള്ളമാണ് അരുന്ധതീറോയി ഈ വീഡിയോയില്‍ പറയുന്നത്.
Never forget her
— Kreately.in (@KreatelyMedia) January 3, 2025
അരുന്ധതി റോയിയുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സബര്‍മതി എക്സ്പ്രസിനകത്ത് യാത്ര ചെയ്യുന്ന കര്‍സേവകരുടെ ബോഗിയുടെ വാതിലുകള്‍ എല്ലാം പുറത്ത് നിന്നും കൊട്ടിയടച്ച ശേഷമാണ് അക്രമികള്‍ ഈ ബോഗി കത്തിച്ചത്. 57 കര്‍സേവകര്‍ ആണ് വെന്ത് മരിച്ചത്. അക്രമികള്‍ കൃത്യമായി ലക്ഷ്യം വെച്ചത് അയോധ്യയില്‍ നിന്നും വരുന്ന കര്‍സേവകരെ തന്നെയാണ്.
ഗോധ്ര കലാപത്തെക്കുറിച്ച് പിന്നീട് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തെ നയിച്ച ആര്.കെ. രാഘവന് ഗോധ്രയുടെ പേരില്‍ വിദേശഫണ്ട് വാങ്ങുന്ന എന്‍ജിഒ സംഘടനകള്‍ പല കള്ളക്കഥകളും പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ആര്.കെ. രാഘവന്. ഇവര്‍ സുപ്രീംകോടതിയുടെ മുന്‍പാകെ വെച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.
അതില്‍ കൗസര്‍ ബാനു എന്ന മുസ്ലിം യുവതിയുടെ കഥ ഉള്‍പ്പെടെ നിരവധി കള്ളക്കഥകള്‍ എന്‍ജിഒകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതെല്ലാം വെറും കള്ളക്കഥകളാണെന്ന് ആര്.കെ. രാഘവന് അന്വേഷണത്തില്‍ കണ്ടെത്തി:ഇതാണ് ആ കള്ളക്കഥ. കൗസന് ബാനു എന്ന ഗര്‍ഭിണിയായ മുസ്ലിം യുവതിയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വയറ്റില്‍ കുത്തുക വഴി ഗര്‍ഭസ്ഥ ശിശു പല കഷണങ്ങളായി മുറിഞ്ഞു. കൗസര്‍ ബാനുവിനെ ഹിന്ദു അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തു. ഇതുപോലെ നൂറുകണക്കിന് കള്ളക്കഥകളാണ് ഗോധ്ര കലാപത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്. നരോദ പടിയ എന്ന കിണറ്റില്‍ ഹിന്ദു അക്രമികള്‍ കലാപത്തില്‍ മരിച്ചവരുടെ ജഡങ്ങള്‍ എറിഞ്ഞു എന്നാണ് മറ്റൊരു കള്ളക്കഥ. ഗുജറാത്ത് സന്ദര്‍ശിച്ച ബ്രിട്ടീഷുകാരുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ബിജെപി ഭരിയ്ക്കുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ഭാഗമായ പൊലീസ് അട്ടിമറിച്ചു എന്നതാണ് വേറൊരു കള്ളക്കഥ. ഇതെല്ലാം എന്‍ജിഒകള്‍ പ്രചരിപ്പിച്ച കള്ളക്കഥകളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ആര്.കെ. രാഘവന്റെ നേതൃത്വത്തിലുള്ള ഗോധ്ര കലാപത്തെക്കുറിച്ചുള്ള പ്രത്യേക അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: