ന്യൂദെൽഹി:മൂന്ന് പൊതുഗതാഗത പദ്ധതികളും ഒരു ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുമടക്കം നാല് വൻ പദ്ധതികളുടെ ഞായറാഴ്‌ച്ച ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. സാഹിബാബാദിലെ ആർആർടിഎസ് സ്റ്റേഷൻ സന്ദർശിക്കുകയും നമോ ഭാരത് ട്രെയിനിൽ ന്യൂ അശോക് നഗർ സ്റ്റേഷൻ വരെ യാത്ര ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമോ ഭാരത് റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റത്തിന്റെ ദെൽഹി സെക്ഷന്റെയും ദെൽഹി മെട്രോ മജന്ത ലൈനിലെ ജനക്പുരി വെസ്റ്റ് – കൃഷ്ണ പാർക്ക് എക്സറ്റൻഷന്റെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. രോഹിണിയിലെ സെൻട്രൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കെട്ടിടത്തിന്റെയും ഡൽഹി മെട്രോയുടെ നാലാം ഘട്ടമായ റിതാല – നരേല – കോണ്ട് ലി ഇടനാഴിയുടെയും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: