തിരുവനന്തപുരം : പൂവച്ചല്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയെ അതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ കുത്തി പരിക്കേല്‍പ്പിച്ചു. പ്ലസ് ടു വിദ്യാര്‍ഥിയായ അസ്ലമിന് ആണ് കുത്തേറ്റത്. പൂവച്ചല്‍ ബാങ്ക് നട ജംഗ്ഷനില്‍ വച്ചാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ അസ്ലമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരു മാസം മുമ്പ്് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണം. അന്ന് അധ്യാപകര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.
ശനിയാഴ്ച സ്കൂളിന് അവധിയായിരുന്നു.ഇതിനിടെയാണ് നാല് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അസ്ലമിനെ കുത്തിയത്. പൊലീസ് അന്വേഷണം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: