Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ്ജ് സോറോസിന് ഫ്രീഡം മെഡല്‍ നല്‍കി ജോ ബൈഡന്‍; ഡമോക്രാറ്റുകളും സോറോസും കൂട്ടോ?

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന് ഫ്രീഡം മെഡല്‍ സമ്മാനിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഇതോടെ ജോ ബൈഡന്‍ അംഗമായ ഡമോക്രാറ്റ് പാര്ട്ടിക്ക് ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസുമായുള്ള ബന്ധമാണ് പുറത്ത് വരുന്നത്.

Janmabhumi Online by Janmabhumi Online
Jan 4, 2025, 08:38 pm IST
in India
ജോ ബൈഡന്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (നടുവില്‍) രാഹുല്‍ ഗാന്ധിയുടെ കയ്യിലെ കളിപ്പാവയായ ജോര്‍ജ്ജ് സോറോസ് (വലത്ത്)

ജോ ബൈഡന്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (നടുവില്‍) രാഹുല്‍ ഗാന്ധിയുടെ കയ്യിലെ കളിപ്പാവയായ ജോര്‍ജ്ജ് സോറോസ് (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

വാഷിംഗ്ടണ്‍: മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന് ഫ്രീഡം മെഡല്‍ സമ്മാനിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഇതോടെ ജോ ബൈഡന്‍ അംഗമായ ഡമോക്രാറ്റ് പാര്ട്ടിക്ക് ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസുമായുള്ള ബന്ധമാണ് പുറത്ത് വരുന്നത്. ഇന്ത്യയില്‍ ജോര്‍ജ്ജ് സോറോസിന്റെ സംഘടനകളുടെ പദ്ധതിയ്‌ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും.

സോറോസ് പണം നല്‍കുന്ന സംഘടനകള്‍ ഇന്ത്യയില്‍ സജീവം

ജോര്‍ജ്ജ് സോറോസ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്ന ജേണലിസ്റ്റുകളുടെ സംഘടനയായ ഒസിസിആര്‍പി, ജോര്‍ജ്ജോ സോറോസിന്റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്ത സംഘടനയാണെന്ന് ആരോപണമുണ്ട്.

ടൈംസ് നൗ ചാനല്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത:

ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആഗോള വൈസ് പ്രസിഡന്‍റായിരുന്ന സലില്‍ ഷെട്ടി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം നടന്നിട്ടുള്ള വ്യക്തിയാണ്. 2021 സെപ്തംബര്‍ മുതല്‍ 2023 ആഗസ്ത് വരെ രണ്ട് വര്‍ഷക്കാലം സലില്‍ ഷെട്ടിയായിരുന്നു ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആഗോള വൈസ് പ്രസിഡന്‍റ്.

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്താന്‍ ശ്രമിക്കുന്ന സോറോസ് സംഘടനയ്‌ക്ക് സോണിയയുമായി ബന്ധം

ഫോറം ഓഫ് ഡമോക്രാറ്റിക് ലീഡേഴ്സ് ഇന്‍ ഏഷ്യാപസഫിക് (എഫ് ഡിഎല്‍ എപി) ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ സഹ അധ്യക്ഷയായി പ്രവര്‍ത്തിക്കുന്നത് സോണിയാഗാന്ധിയാണ്. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ആണ്. സോണിയാഗാന്ധി ഉപാധ്യക്ഷയായ ജോര്‍ജ്ജ് സോറോസ് ഫണ്ട് ചെയ്യുന്ന ഫോറം ഓഫ് ഡമോക്രാറ്റിക് ലീഡേഴ്സ് ഇന്‍ ഏഷ്യാപസഫിക് കശ്മീരിനെ ഇന്ത്യയില്‍ നിന്നും വെട്ടിമാറ്റാനുള്ള അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.

മോദിയ്‌ക്കെതിരായ ജോര്‍ജ്ജ് സോറോസിന്റെ പ്രസംഗം

2023 ജനവരിയില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന ധനകാര്യസ്ഥാപനം അദാനിയ്‌ക്കെതിരെ ഒരു പിടി ആരോപണം ഉയര്‍ത്തി ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഓഹരിവില ഊതിപ്പെരുപ്പിച്ച് കാണിക്കുന്നു, അക്കൗണ്ടില്‍ കൃത്രിമം കാട്ടി ലാഭം പെരുപ്പിച്ച് കാണിക്കുന്നു, വിദേശത്തെ കടലാസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് പണം കടത്തുന്നു തുടങ്ങി ഒട്ടേറെ ഗുരുതരമായ ആരോപണങ്ങള്‍.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട ആരോപണങ്ങള്‍ക്ക് പിന്നാലെ ജോര്‍ജ്ജ് സോറോസ് മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ഒരു പ്രസംഗം നടത്തിയിരുന്നു. അതില്‍ അദാനി അവരുടെ കമ്പനികളുടെ ഓഹരിവില യഥാര്‍ത്ഥ വിലയേക്കാള്‍ പെരുപ്പിച്ച് കാണിക്കുന്നുവെന്നും നരേന്ദ്രമോദി ജനാധിപത്യവാദിയല്ലെന്നും അദാനി പ്രശ്നത്തിലൂടെ വീണ്ടും ഇന്ത്യയില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം പ്രസംഗിച്ചിരുന്നു.

ഗാന്ധി കുടുംബവുമായി ജോര്‍ജ്ജ് സോറോസിന് ബന്ധം

ജോര്‍ജ്ജ് സോറോസും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലം മുതല്‍ ആരംഭിച്ചതായി ആരോപണം ഉയരുന്നു. നെഹ്രുവിന്റെ കസിന്‍ ആണ് ബി.കെ. നെഹ്രു. കൃത്യമായി പറഞ്ഞാല്‍ നെഹ്രുവിന്റെ മൂത്ത ജ്യേഷ്ഠന്‍ പണ്ഡിറ്റ് നന്ദിലാല്‍ നെഹ്രു ബി.കെ. നെഹ്രുവിന്റെ അപ്പൂപ്പനാണ്. ബി.കെ.നെഹ്രു വിവാഹം കഴിച്ചത് ഹംഗറി സ്വദേശിനിയായ ഫോറി (ശരിയായ പേര് മഗ്ഡോള്‍ന ഫ്രീഡ്മാന്‍) എന്ന വിദേശവനിതയെ ആണ്. ഇവര്‍ വിളിക്കപ്പെട്ടിരുന്നത് ഫോറി നെഹ്രു എന്നാണ്. പിന്നീട് ഇവര്‍ ശോഭാ നെഹ്രു എന്ന് പേര് മാറ്റി. ഇവര്‍ അന്നേ ജോര്‍ജ്ജ് സോറോസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ജോര്‍ജ്ജ് സോറോസും ഹംഗറി സ്വദേശിയാണ്.

കോണ്‍ഗ്രസും ഒസിസിആര്‍പിയും തമ്മില്‍ ബന്ധം

കോണ്‍ഗ്രസും ഒസിസിആര്‍പി എന്ന ജേണലിസ്റ്റുകളുടെ സംഘടനയും തമ്മില്‍ ബന്ധമുണ്ടെന്നുള്ളതാണ് മറ്റൊരു ആരോപണം. ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനും ആഗോള ബിസിനസ് ശക്തിയായി വളരുന്ന അദാനിയെ തകര്‍ക്കുക വഴി ഇന്ത്യയെ സാമ്പത്തികമായി തകര്‍ക്കാനും പര്യാപ്തമായ കള്ളറിപ്പോര്‍ട്ടുകള്‍ ചമയ്‌ക്കുന്ന സംഘടനയാണ് ഒസിസിആര്‍പി. ഇവര്‍ക്ക് ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്‍കിവരുന്നുണ്ട്. ഒസിസിആര്‍പിയുടെ റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തി ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. മറ്റൊന്ന് ഫ്രാന്‍സിലെ മീഡിയാ പാര്‍ട്ട് എന്ന മാധ്യമക്കമ്പനി പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടാണ്. ഈ റിപ്പോര്‍ട്ടില്‍ ഒസിസിആര്‍പിക്ക് ഫണ്ട് നല്‍കുന്നതില്‍ യുഎസ് സര്‍ക്കാരും ഉണ്ടെന്നാണ് ആരോപിക്കുന്നത്. അതായത് ഇന്ത്യയെ തകര്‍ക്കാനുള്ള പദ്ധതിയില്‍ യുഎസ് സര്‍ക്കാരിലെ ചില നിഗൂഢശക്തികള്‍ക്കും പങ്കുണ്ടെന്നതാണ് ഈ ആരോപ

അദാനിയെ കുറ്റപ്പെടുത്തിയ  ബ്രിയോണ്‍ പീസിന് ജോര്‍ജ്ജ് സോറോസുമായി ബന്ധം

യാതൊരു പ്രകോപനവുമില്ലാതെ പൊടുന്നനെ എന്തിനാണ് യുഎസ് അറ്റോര്‍ണി ബ്രിയോണ്‍  പീസ് അദാനിയ്‌ക്കെതിരെ കുറ്റം വിധിച്ചതെന്നത് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. പിന്നീടാണ് അദാനിയ്‌ക്കെതിരെ കുറ്റവും ശിക്ഷയും വിധിച്ചതിന് പിന്നില്‍ വലിയ അജണ്ടയുണ്ടെന്ന് തെളിഞ്ഞത്. അറ്റോര്‍ണി ബ്രിയോണ്‍ പീസിന്റെ  ജീവിത പങ്കാളി ജാക്വിലിന്‍ ജോണ്‍സ് പീസ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് എന്ന സ്ഥാപനത്തിന്റെ സീനിയര്‍ അറ്റോര്‍ണി ആണ്. ബ്രയാന്‍ സ്റ്റീവന്‍സണ്‍ എന്ന വ്യക്തിയാണ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്. ഇദ്ദേഹം ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ യുഎസ് പ്രോഗ്രാംസില്‍ അംഗമാണ്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ജോര്‍ജ്ജ് സോറോസിന്റെ ഉടമസ്ഥതയിലുള്ള ഒരു എന്‍ജിഒ ആണ്. ജോര്‍ജ്ജ് സോറോസ് ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ്. അദാനിയെ വീഴ്‌ത്തുക വഴി മോദിയെ വീഴ്‌ത്തുക എന്നത് ജോര്‍ജ്ജ് സോറോസിന്റെ വിവിധ എന്‍ജിഒ സംഘടനകളുടെ ടൂള്‍കിറ്റാണ്.

എന്താണ് ഡീപ് സ്റ്റേറ്റ്?

പുതിയ രീതിയിലുള്ള കൊളോണിയലിസം തന്നെയാണോ സാമൂഹ്യസേവനം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന എന്‍ജിഒ ഫണ്ടിംഗിലൂടെ അമേരിക്കയിലെ കമ്പനികളും (ഫോര്‍ഡ് ഫൗണ്ടേഷന്‍ മുതലായ വന്‍ സംവിധാനങ്ങള്‍) വ്യക്തികളും (ജോര്‍ജ്ജ് സോറോസ് മുതലായ ശതകോടീശ്വരന്മാര്‍) ചെയ്യുന്നത്? പണ്ട് നേരിട്ട് ആയുധവുമായി കടന്ന് വന്ന് രാജ്യങ്ങള്‍ പിടിച്ചെടുക്കുന്നതിന് പകരം പണം നല്‍കി ആ രാജ്യത്തിലെ മിടുക്കും ബുദ്ധിയുമുള്ള കൂറെപ്പേരെ എന്‍ജിഒകളുടെ ഭാഗമാക്കുന്നു. പിന്നീട് അവരെയും  മറ്റ് ചില രാഷ്‌ട്രീയ, ബിസിനസ് വ്യക്തികളെയും പിടിച്ച് കലാപം നടത്തി അധികാരം പിടിക്കുന്നു. പിന്നീട് പാവ പോലുള്ള ഒരാളെ നേതാവായി നിയോഗിക്കുന്നു. ഇതാണ് ഡീപ് സ്റ്റേറ്റ് ചെയ്യുന്നത്. ഇങ്ങിനെ തങ്ങള്‍ക്കിഷ്ടമുള്ള ഒരു പാവ നേതാവിനെ അധികാരത്തില്‍ വാഴിക്കുന്നത് വഴി ആ രാജ്യത്തെ ഇഷ്ടംപോലെ കൊള്ളയടിക്കാം. നല്ല ലാഭമുള്ള ബിസിനസ്സാണിത്.

ആരെല്ലാമാണ് ഡീപ് സ്റ്റേറ്റിലെ അംഗങ്ങള്‍? ഇതില്‍ യുഎസ് സര്‍ക്കാരിലെ, പ്രത്യേകിച്ചും ഡമോക്രാറ്റ് പാര്‍ട്ടിയിലെ ഉന്നതര്‍,  രഹസ്യ അംഗങ്ങളാണ്. ഇതില്‍ അമേരിക്കന്‍ രഹസ്യപ്പൊലീസുള്ളവരും  (എഫ് ബിഐ, സിഐഎ പോലുള്ളവയില്‍പ്പെട്ടവര്‍) അംഗങ്ങളായിരിക്കും. അതുപോലെ സാമ്പത്തിക, വ്യാവസായിക സ്ഥാപനങ്ങളും നേതാക്കളും ഉള്‍പ്പെട്ടിരിക്കും. ഡമോക്രാറ്റുകളായ മിക്ക മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമാരും ഈ എന്‍ജിഒ സംഘങ്ങളുടെ ഭാഗമാണ്. ബില്‍ ക്ലിന്‍റണ്‍, ഹിലാരി ക്ലിന്‍റണ്‍, ഒബാമ, ജോ ബൈഡന്‍ എന്നിവര്‍. ഇങ്ങിനെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന അധികാരം പ്രയോഗിക്കുന്നതില്‍ ലഹരി കണ്ടെത്തുന്ന ശക്തന്മാരുടെ ഒരു ഗ്രൂപ്പിനെയാണ് ഡീപ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്. ഇവര്‍ മറ്റ് രാജ്യങ്ങളിലെ അധികാരം പിടിച്ചെടുക്കുന്നു.

ഡൊണാള്‍ഡ് ട്രംപ് വരുന്നതിന് മുന്‍പ് ഒരു ആദരം എന്തിന്?

ജനവരി 20ന് ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി അധികാരമേല്‍ക്കുകയാണ്. അതിന് മുന്നോടിയായാണ് ജോര്‍ജ്ജ് സോറോസിനും ഹിലരി ക്ലിന്‍റനും ഉള്‍പ്പെടെ 17 പേര്‍ക്ക് യുഎസ് പ്രസിഡന്‍റിന്റെ മെഡല്‍ ഓഫ് ഫ്രീഡം നല്‍കുന്നത്. ഇതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് മനസ്സിലാകുന്നില്ല. ഒരു പക്ഷെ ഡമോക്രാറ്റിക് പാര്‍ട്ടിയെ താങ്ങി നിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചതിന് പ്രത്യുപകാരമാണോ ഈ മെഡല്‍ പ്രഖ്യാപനം എന്നും കരുതപ്പെടുന്നു. ബില്‍ ക്ലിന്‍റണും ഭാര്യയ്‌ക്കും വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുമായി ബന്ധമുണ്ട്. ബംഗ്ലാദേശില്‍ ഈയിടെ ഷേഖ് ഹസീനയെ അട്ടമറിച്ച ജമാ അത്തെ ഇസ്ലാമിയുടെ കലാപത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കളെ ആദരിച്ച ചടങ്ങില്‍ ബില്‍ ക്ലിന്‍റണും ഇപ്പോള്‍ ഇന്ത്യയെ തുടര്‍ച്ചയായി വേദനിപ്പിയ്‌ക്കുന്ന മഹുമ്മദ് യൂനസും പങ്കെടുത്തിരുന്നു.

Tags: Sonia#Georgesoros#BharatJodoYatra#MedalofFreedom#USPresidentmedaltoGeorgeSoros#JoeBiden
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബം വെളുപ്പിച്ചത് 142 കോടി രൂപയുടെ കള്ളപ്പണം

India

രാഹുല്‍ ഗാന്ധിയ്‌ക്കും ജോര്‍ജ്ജ് സോറോസിനും പാക് സൈന്യത്തിനും ഒരേ അജണ്ട; സിഖുകാരെ മോദി സര്‍ക്കാരിനെതിരെ തിരിക്കല്‍

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)
India

യുഎസ് കോടതിയില്‍ കെട്ടിച്ചമച്ച കേസില്‍ നിന്നും അദാനി പുറത്തുവരും; ജോര്‍ജ്ജ് സോറോസിനും ഡീപ് സ്റ്റേറ്റിനും രാഹുല്‍ഗാന്ധിയ്‌ക്കും തിരിച്ചടി

കാനഡ തെരഞ്ഞെടുപ്പില്‍ തോറ്റ ഖലിസ്ഥാന്‍ വാദിയായ ജഗ്മീത് സിങ്ങ് പൊട്ടിക്കരയുന്നു (ഇടത്ത്)
India

മോദിയെ മറച്ചിടാന്‍ ഖലിസ്ഥാനികളെ ഉപയോഗിക്കാമെന്ന രാഹുലിന്റെ സൂത്രം പൊളിയും; കാനഡയില്‍ ഖലിസ്ഥാന്‍ സംഘടന ചിതറുന്നു

ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ട്രംപിനും ഇലോണ്‍ മസ്കിനും എതിരെ ജോര്‍ജ്ജ് സോറോസിന്റെയും ഡീപ് സ്റ്റേറ്റിന്റെയും കളികള്‍…ഡോളര്‍ പ്രതിസന്ധിയില്‍ നിന്നും കരകയറുമോ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു: 11 ജില്ലകളിൽ റെഡ് അലർട്ട്: വ്യാപക നാശനഷ്ടം, അവധി

മുതിർന്ന സിപിഎം നേതാക്കൾ പ്രതികളായുള്ള കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ഇന്ന് കുറ്റപത്രം സമർപ്പിക്കും

ഒമാനില്‍ മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി നഴ്സ് മരിച്ചു

ഉര്‍സുല വോണ്‍ വിളിച്ചു, തീരുവക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് സമയപരിധി നീട്ടി നല്‍കി ട്രംപ്

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു: കുട്ടികളിൽ ഒരാൾക്ക് പരിക്ക്, ഭയന്നോടിയ മറ്റൊരു കുട്ടിയെ കാണാനില്ല

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം, മലയോര മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

ഈ ഉണ്ടകള്‍ക്ക് ഒരു ലക്ഷ്യമുണ്ട് ! മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയും, വാഴൂരിനാവുന്നത് ഇതാണ്

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

എന്താണ് അയ്യപ്പന്‍ തീയാട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies