തിരുവനന്തപുരം: പ്രാചീന മഹാവിജ്ഞാനകേന്ദ്രമായ തിരുവനന്തപുരത്തെ കാന്തള്ളൂര്‍ ശാല പുനരുജ്ജീവിപ്പിക്കണമെന്ന്: ‘ഭാരതീയശാസ്ത്രവും സംസ്‌കൃതവും: വികസിത ഭാരതത്തിന്റെ ദിശ’ എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട സെമിനാര്‍ ആവശ്യപ്പെട്ടു. 1200 വര്‍ഷം മുമ്പ് തന്നെ ഭാരതത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയും, നിരവധി പഠിതാക്കള്‍ക്ക് അറിവ് പകരുകയും, ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ അനുകരിക്കാനാവുന്ന വിധത്തില്‍ ഉദാത്തമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ലോകപ്രശസ്ത വിദ്യാഭ്യാസ കേന്ദ്രമായ ‘കാന്തള്ളൂര്‍ ശാല’. നളന്ദയിലുണ്ടായിരുന്നതിനേക്കാള്‍ വ്യത്യസ്ത വിഷയങ്ങള്‍ പഠിക്കാന്‍ അവസരമുണ്ടായിരുന്ന മഹാശാല വീണ്ടെടുക്കാന്‍ ഭാരതസര്‍ക്കാര്‍ പിന്തുണയ്‌ക്കണം. സമാപനസമ്മേളനം പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സമാപന ചടങ്ങില്‍ കേരള സെന്റ്രല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ഡീന്‍ പ്രഫ.കെ. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്‌കൃതത്തിന്റെയും ഭാരതീയ ശാസ്ത്രത്തിന്റെയും കാലാതീതമായ ജ്ഞാനത്തെ സമകാലിക അക്കാദമികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിലേക്ക് സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞു.
അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക മഹാസംഘ് അഖിലേന്ത്യാ ജോയിന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ജി. ലക്ഷ്മണ്‍ മുഖ്യപ്രഭാഷണം നടത്തി. വികാസ് ഭാരതത്തിന്റെ ദര്‍ശനം സാക്ഷാത്കരിക്കുന്നതില്‍ സംസ്‌കൃതത്തിന്റെയും പരമ്പരാഗത വിജ്ഞാനത്തിന്റെയും നിര്‍ണായക പങ്ക് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഈ സാംസ്‌കാരിക നവോത്ഥാനത്തില്‍ കേരളം പ്രധാന പങ്കാളിയാണെന്നും പറഞ്ഞു.
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമേല്‍, നോണ്‍ കോളീജിയറ്റ് വിമന്‍സ് എജ്യൂക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ പ്രൊഫ. ഗീത ഭട്ട്, ഉന്നതവിദ്യാഭ്യാസ സംഘം പ്രസിഡന്റ് ഡോ. സതിഷ് കുമാര്‍, ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക മഹാസംഘം സംസ്ഥാന പ്രസിഡന്റ് ഡോ. രതീഷ് ആര്‍ ജെ, സെക്രട്ടറി ഡോ. സുധീഷ് കുമാര്‍, വൈദ്യ വിനോദ്കുമാര്‍ ടി. ജെ., വി. ടി. ലക്ഷ്മി വിജയന്‍ , ഡോ രഞ്ജിത്, കെ ബി ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു
‘ദേശീയ വിദ്യാഭ്യാസ നയവും ഭാരതത്തിന്റെ വിദ്യാഭ്യാസ പൈതൃകം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുംബൈ ഐഐടിയുടെ ഇന്ത്യന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍ സംസ്‌കൃതം സെല്ലിന്റെ ചെയര്‍മാന്‍ പ്രൊഫ. കെ. രാമസുബ്രഹ്മണ്യന്‍, കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമേല്‍, ആന്ധ്രാപ്രദേശിലെ ക്വിസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. എന്‍. എസ്. കല്യാണചക്രവര്‍ത്തി, ന്യൂഡല്‍ഹിയിലെ നോണ്‍ കോളീജിയറ്റ് സയന്‍ന്‍സ് എജ്യൂക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ പ്രൊഫ. ഗീത ഭട്ട് എന്നിവര്‍ പങ്കെടുത്തു.
പ്രാചീന ഭാരതത്തിലെ ഗുരുകുലങ്ങളുടെ സംഭാവനകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ ഡോ. ടി. പി. ശങ്കരന്‍ കുട്ടി നായര്‍, പ്രൊഫ. എം. ജി. ശശിഭൂഷന്‍, പ്രൊഫ. രവീന്ദര്‍ നാഥ്, രാജ് നെഹ്രു,, താരക ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: