ചെന്നൈ: പ്രിയാ രാമന് എന്ന നടിയെ എളുപ്പം മലയാളികള്‍ മറക്കില്ല. ആറാം തമ്പുരാന് എന്ന മോഹന്‍ലാല്‍ സിനിമയില്‍ മഞ്ജുവാര്യരെ വട്ടാക്കാന്‍ ദല്‍ഹിയില്‍ നിന്നും വരുന്ന പരിഷ്കാരിപ്പെണ്ണായുള്ള പ്രിയാ രാമന്റെ കഥാപാത്രം ആരും മറക്കില്ല.
മമ്മൂട്ടി-ജോഷി ചിത്രമായ സൈന്യത്തിലും പ്രിയാ രാമന് തിളങ്ങി. തുമ്പോളി കടപ്പുറം, കാശ്മീരം, , നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, അര്‍ഥന, മാന്ത്രികം തുടങ്ങി ഒട്ടേറെ സിനിമകളില്‍ പ്രിയാ രാമന് തിളങ്ങിയിരുന്നു. പക്ഷെ ഇപ്പോള്‍ പ്രിയരാമന്റെ വിവാഹമോചനത്തിന് ശേഷം മുന്‍ ഭര്‍ത്താവുമായുള്ള പ്രണയവും പുനര്‍വിവാഹവും ചര്‍ച്ചയാവുകയാണ്.
നടി പ്രിയാരാമനും ഭര്‍ത്താവ് രഞ്ജിത്തും ബിഗ് ബോസ് വേദിയില്‍ പരസ്പരം കാണുന്നതിന്റെ വീഡിയോ:
ഇതിന് കാരണമായത് തമിഴ് ബിഗ് ബോസ് ഷോ ആണ്. ബിഗ് ബോസില്‍ നിന്നും കഴിഞ്ഞ ദിവസം ഔട്ടായി പുറത്തു വന്ന നടന് രഞ്ജിത്ത് ആയിരുന്നു പ്രിയ രാമന്റെ മുന്‍ ഭര്‍ത്താവ്. രഞ്ജിതിനെ ഓര്‍മ്മയില്ലേ? നാട്ടുരാജാവ് എന്ന മോഹന്‍ലാല്‍ സിനിമയില്‍ കര്ണ്ണന് എന്ന വില്ലന്‍ കഥാപാത്രമായി വന്നയാളാണ് തമിഴ് നടന് രഞ്ജിത്. നാട്ടുരാജാവില്‍ മോഹന്‍ലാലിന്റെ ഒരു ഡയലോഗുണ്ട്, “കര്‍ണ്ണാ, നീ കുട്ടിയാ…നിനക്ക് ഒന്നുമറിയില്ല” എന്ന ഡയലോഗ്. കര്‍ണ്ണനായി അഭിനയിച്ച അതേ തമിഴ് നടന് രഞ്ജിത് ബിഗ് ബോസില്‍ നിന്നും പുറത്തായത്. ബിഗ് ബോസ് തമിഴ് ഷോയുടെ അവതാരകനായ നടന് വിജയ് സേതുപതിയുടെ അരികിലേക്ക് നടന്ന് അടുക്കവേ സദസ്സിൽ അപ്രതീക്ഷിതമായി രഞ്ജിത്ത് ഒരാളെ കണ്ടു.. നടി പ്രിയ രാമനെ. ആളെ കണ്ടതോടെ ആദ്യം അമ്പരപ്പും പിന്നീട് സന്തോഷവുമെല്ലാം രഞ്ജിത്തിന്റെ മുഖത്തു മാറിമാറി പ്രകടമാവുന്നത് വീഡിയോയിൽ കാണാം. നടിയും രഞ്ജിത്തിന്റെ ഭാര്യയുമായ പ്രിയാ രാമന് ഭര്‍ത്താവ് ബിഗ് ബോസില്‍ നിന്നും പുറത്തായപ്പോള്‍ വീട്ടിലേക്ക് വരവേല്‍ക്കാന്‍ സദസ്സിലേക്ക് എത്തിയതായിരുന്നു. .
രഞ്ജിത്തും പ്രിയാരാമനും തമ്മിലുള്ള നോട്ടവും ആംഗ്യവുമെല്ലാം ഏറെ പ്രണയാർദ്രമായിരുന്നു. സുഖമായിരിക്കുന്നോ എന്ന് രഞ്ജിത്ത് വേദിയില്‍ നിന്നും തിരക്കുന്നത് കാണാം. സൂപ്പറായിരിക്കുന്നു എന്ന് സദസ്സില്‍ നിന്നും പ്രിയ രാമന് ആംഗ്യം കാണിക്കുന്നതും കാണാം.. ഈ വീഡിയോ വൈറലായി മാറി. അതിന് ഒരു കാരണമുണ്ട്. രഞ്ജിത്തിന്റെയും പ്രിയാരാമന്റെയും അസാധാരണമായ ജീവിതകഥയാണ് അതിന് കാരണം. വിവാഹം കഴിക്കുകയും വേര്‍പിരിയുകയും ആറ് വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിക്കുകയും ചെയ്ത ജീവിത കഥ.
നേസം പുതുസ് (1999) എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിനിടെയാണ് പ്രിയ രാമനും രഞ്ജിത്തും പ്രണയത്തിലായത്. പിന്നീട് ഇരുവരും വിവാഹിതരായി. രണ്ട് ആൺമക്കളും ഈ ദമ്പതികൾക്കുണ്ട്. എന്നാൽ 2014ല്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഇരുവരും ബന്ധം വേര്‍പിരിഞ്ഞു. അതേവർഷം തന്നെ രഞ്ജിത്ത് നടി രാഗസുധ എന്ന നടിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ആ വിവാഹത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 2015ൽ രഞ്ജിത്തും രാഗസുധയും വേർപിരിഞ്ഞു.
പിന്നീട് ഒരു ആറ് വര്‍ഷം കടന്നുപോയി. അതിന് ശേഷമാണ് അത് സംഭവിച്ചത്. രഞ്ജിത്തും പ്രിയാരാമനും തമ്മിലുള്ള പുനര്‍വിവാഹം. 2021ൽ ആയിരുന്നു ഇത്. ഇടയ്ക്ക് രോഗബാധിതനായ രഞ്ജിത്തിനെ പ്രിയ വീണ്ടും ജീവിതത്തിലേക്ക് കൂട്ടുകയായിരുന്നു. കോവിഡ് കാലത്തായിരുന്നു ഇരുവരും വീണ്ടും വിവാഹിതരായത്. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഇരുവരും മക്കള്‍ക്ക് വേണ്ടി ജീവിക്കുകയാണിപ്പോള്‍.
തമിഴ് ബിഗ് ബോസ് വീട്ടില്‍ മാസങ്ങളായി കഴിഞ്ഞ ശേഷമാണ് ഷോയില്‍ നിന്നും പുറത്തായി രഞ്ജിത് പുറത്തേക്ക് വന്നത്. അതുകൊണ്ട് ബിഗ് ബോസ് അവതാരകനായ നടന് വിജയ് സേതുപതിയുടെ അരികിലേക്ക് എത്തുന്നതിനിടയില്‍ സദസ്സിനിടയില്‍ ഭാര്യയായ നടി പ്രിയ രാമനെ കണ്ട രഞ്ജിത് ചില ആക്ഷനുകളിലൂടെ സന്തോഷം പങ്കുവെച്ചത്. പ്രിയയും തന്റെ സ്നേഹം പ്രകടിപ്പിക്കുന്നത് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: