കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കര്‍ ജിമിനസ് ജീസസ് അടുത്ത രണ്ട് മത്സരങ്ങളില്‍ കൂടി കളിക്കില്ല. ഇന്നലെ കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടീമിന്റെ ഇടക്കാല പരിശീലകന് ടി.ജി. പുരുഷോത്തമന് ആണ് ഇക്കാര്യം അറിയിച്ചത്.
നാളെ പഞ്ചാബ് എഫ്സിക്കെതിരെ നടക്കുന്ന മത്സരത്തില്‍ ജീസസ് മാത്രമല്ല വിബിനും രണ്ട് മത്സരങ്ങള്‍ക്ക് ശേഷമേ ടീമില്‍ ഉണ്ടാകൂ. ബ്ലാസ്റ്റേഴ്സ് വലിയ പ്രതിസന്ധി നേരിടുന്ന ഈ സീസണില്‍ വലിയ ആശ്വാസമായിരുന്നു ജീസസിന്റെ സാന്നിധ്യം. ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ 14 പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇനിവരുന്ന ഓരോ മത്സരത്തിന്റെയും ഫലത്തെ ആശ്രയിച്ചിരിക്കും ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍. പരിക്കില്‍ നിന്നും മോചിതനായ ഐമന് പഞ്ചാബിനെതിരെ കളിക്കുമെന്ന് കോച്ച് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: