കോട്ടയം: മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നീങ്ങാതെ സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതിനായി വ്യക്തമായ രൂപരേഖ സര്‍ക്കാരിന്റെ കൈവശമില്ല. ആയിരം ചതുരശ്രയടിയുള്ള ഒരു വീടിന് 16 ലക്ഷം രൂപ നിര്‍മ്മാണ ചെലവാകും എന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത് . 30 ലക്ഷമാകുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതോടെ സ്‌പോണ്‍സര്‍മാരും ആശങ്കയിലായി. നിര്‍മ്മാണ തുക ഇരട്ടിച്ച നിലയ്‌ക്ക് എത്ര വീടുകളില്‍ തങ്ങള്‍ക്ക് നല്‍കാനാകുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലാണ് സ്‌പോണ്‍സര്‍മാര്‍. വിവിധ രാഷ്‌ട്രീയ സംഘടനകളും വ്യവസായ സ്ഥാപനങ്ങളും ഇതര സംസ്ഥാനങ്ങളും വരെ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നിരുന്നു.എന്നാല്‍ നിര്‍മ്മാണ ചെലവ് ഇരട്ടിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മുഖ്യ സ്‌പോണ്‍സര്‍മാരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ആരും വീടുകളുടെ എണ്ണം വ്യക്തമാക്കിയില്ല പിന്നീട് അറിയിക്കാം എന്ന് മാത്രമാണ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: