തിരുവനന്തപുരം: സംസ്ഥാനത്ത് 250 യൂണിറ്റിനു മുകളില്‍ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്ന അഞ്ചു ലക്ഷം ഉപയോക്താക്കളെ ജനുവരി ഒന്നു മുതല്‍ ടൈം ഓഫ് ഡേ (ടിഒഡി) ബില്ലിങ്ങിലേക്ക് മാറ്റി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെ സാധാരണ വൈദ്യുതി നിരക്കിനേക്കാള്‍ 10% കുറവും വൈകിട്ട് ആറു മുതല്‍ രാത്രി 10 വരെ 25% അധികവും ബാക്കിയുള്ള സമയം സാധാരണ നിരക്കും ഈടാക്കുന്ന ബില്ലിംഗ് രീതിയാണ് ടൈം ഓഫ് ഡേ. ഈ വിഭാഗത്തില്‍ പെടുന്ന 7.9 ലക്ഷം ഉപയോക്താക്കളില്‍ ശേഷിക്കുന്ന മൂന്നു ലക്ഷത്തോളം ഉപഭോക്താക്കളുടെ കാര്യത്തില്‍ ഏപ്രില്‍ ഒന്നുമുതലേ ഈ രീതി പ്രാബല്യത്തിലാകൂ. ഇത്രയും പേരുടെ സാധാരണ മീറ്റര്‍ മാറ്റി പുതിയ രീതിയിലുള്ളതു സ്ഥാപിക്കാന്‍ മാര്‍ച്ച് 31 വരെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ സാവകാശം നല്‍കിയിട്ടുണ്ട്. 500 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് നേരത്തെ ഈ ബില്ലിംഗ് രീതി ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: