കോട്ടയം: ഇടതുമുന്നണിയിലെ ധാരണ പ്രകാരം സിപിഐ അംഗം ഹേമലത പ്രേം സാഗര്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. നിലവിലെ പ്രസിഡന്‌റ് സിപിഎമ്മിലെ കെ വി ബിന്ദു ഈ മാസം അവസാനം രാജിവയ്‌ക്കുന്ന ഒഴിവിലാണിത്. കഴിഞ്ഞവര്‍ഷം ജനുവരി 28നാണ് ബിന്ദു പ്രസിഡന്റായത്. കങ്ങഴ ഡിവിഷനില്‍ നിന്നുള്ള അംഗമായ ഹേമലത പ്രേം സാഗര്‍ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കേരള മഹിളാസംഘം ജില്ലാ സെക്രട്ടറിയുമാണ്. കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് പുത്തന്‍കാലയാണ് നിലവില്‍ വൈസ് പ്രസിഡന്‌റ്്. .ജില്ലാ പഞ്ചായത്തിന്റെ കാലാവധി തീരും വരെ വൈസ് പ്രസിഡണ്ട് സ്ഥാനം കേരള കോണ്‍ഗ്രസ് തന്നെ വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: