ന്യൂദല്‍ഹി: അവനവന് വേണ്ടി ശീഷ് മഹല്‍ പോലുള്ള കൊട്ടാരങ്ങളല്ല കെട്ടിപ്പൊക്കേണ്ടത്, പകരം പാവങ്ങള്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മ്മിയ്ക്കൂ എന്ന് പ്രധാനമന്ത്രി മോദി. അരവിന്ദ് കെജ്രിവാളിനും ആം ആദ്മിയ്ക്കും എതിരെ ആഞ്ഞടിക്കുകയായിരുന്നു മോദി. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് കാഹളം മുഴക്കിക്കൊണ്ട് നടത്തിയ തന്റെ കന്നി തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പ്രസംഗിക്കുകയായിരുന്നു മോദി.
അന്ന ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരായ സമരത്തില്‍ ഉയര്‍ന്നുവന്ന നേതാവായ അരവിന്ദ് കെജ്രിവാള് താന്‍ മുഖ്യമന്ത്രിയായാല്‍ ഒരു സന്യാസിയെപ്പോലെ ലളിത ജീവിതം നയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ആളാണ്. എന്നാല്‍ മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം താമസത്തിനായി നിര്‍മ്മിച്ച കൊട്ടാരസദൃശ്യമായ ആഡംബര ഭവനമാണ് ശീഷ് മഹല്‍. 45 കോടി ചെലവിലാണ് ശീഷ് മഹല്‍ നിര്‍മ്മിച്ചത്. ഒരു കോടിയോളം രൂപ കര്ട്ടന് മാത്രം ചെലവഴിച്ചപ്പോള്‍ ആറ് കോടി രൂപയാണ് മാര്ബിളിന് വേണ്ടി മാത്രം നിര്‍മ്മിച്ചത്. കെജ്രിവാളിന്റെ ഈ ആഢംബര ഭ്രമത്തെയാണ് മോദി തന്റെ പ്രസംഗത്തില്‍ ആക്രമിച്ചത്.
“ഇത് ആപ് സര്‍ക്കാരല്ല, ആപ് ഡ (ദുരന്തമയമായ) സര്‍ക്കാരാണ്. അവനവന് വേണ്ടിയുള്ള ഇത്തരം ആഢംബരങ്ങള്‍ ഒന്നും ജനങ്ങള്‍ ഇനി സഹിക്കില്ല. എന്തായാലും ജനങ്ങള്‍ മാറ്റം കൊണ്ടുവരും.”- മോദി പറഞ്ഞു.
“എനിക്ക് വേണമെങ്കില്‍ ഒരു ശീഷ് മഹല്‍ പണിയാമായിരുന്നു. പക്ഷെ ഞാന്‍ ജനങ്ങളുടെ ക്ഷേമത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നത്. അധികാരത്തില്‍ എത്താന്‍ വേണ്ടി ആം ആദ്മിയും കെജ്രിവാളും അന്നാ ഹസാരെയുടെ മുഖം ഉപയോഗിച്ചു. ഇനിയെങ്കിലും ഈ ആപ് ഡ (ദുരന്തമായ) സര്‍ക്കാരില്‍ നിന്നും സ്വയം മോചിതരാകാന്‍ ജനങ്ങള്‍ മുന്‍കയ്യെടുക്കണം.”- മോദി ആഹ്വാനം ചെയ്തു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: