ന്യൂദെൽഹി:ദെൽഹിയിലെ 24 ക്ഷേത്രങ്ങൾ പൊളിക്കാനും എന്നാൽ രണ്ട് പള്ളികൾ ഒഴിവാക്കാനും ആം ആദ്മി പാർട്ടി സർക്കാർ ഉത്തരവിറക്കിയതായി ബിജെപി ആരോപിച്ചു. 2016 ൽ എട്ട് ക്ഷേത്രങ്ങൾ പൊളിക്കാനുള്ള ഉത്തരവിൽ അന്നത്തെ ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജെയിൻ ഒപ്പ് വെച്ചതായും ബിജെപി ആരോപിക്കുന്നു. 2016 നും 2023 നുമിടയിൽ തലസ്ഥാന നഗരിയിൽ 24 ക്ഷേത്രങ്ങൾ പൊളിക്കാനാണ് എഎപി സർക്കാർ ഉത്തരവിറക്കിയത്. ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല രേഖകൾ സഹിതം ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉന്നയിച്ചത്. ആം ആദ്മി പാർട്ടിയേക്കാൾ വഞ്ചകരായ ഒരു പാർട്ടി ലോകത്തുണ്ടാവില്ല. ക്ഷേത്രങ്ങൾ പൊളിക്കാൻ ഉത്തരവിറക്കിയ എഎപി സർക്കാർ രണ്ട് പള്ളികൾ പൊളിക്കാനുള്ള ഉത്തരവിൽ ഇടപെട്ട് അത് ഒഴിവാക്കിയതായും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി. ഒരു ചരിത്ര പശ്ചാത്തലവുമില്ലാത്ത പള്ളികളായിരുന്നു ഇത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു വിരുദ്ധ പാർട്ടിയാണ് എഎപി. അദ്ദേഹം വ്യക്തമാക്കി. എഎപിയും അവരുടെ സഖ്യകക്ഷികളായ ഡിഎംകെ, ടിഎംസി, ഇടത്പക്ഷം, കോൺഗ്രസ് എന്നിവരും എപ്പോഴും സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: