ന്യൂദെൽഹി:പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്ജ് പുതുവത്സരദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയെ സമരം ചെയ്യുന്ന കർഷക സംഘടനകൾ വിമർശിച്ചു. പ്രധാനമന്ത്രിയുമായ കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം പുതുവർഷത്തിലേക്കുള്ള അതിശയകരമായ തുടക്കമെ ന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. സംഭവത്തിൽ നിരാശ പ്രകടിപ്പിച്ച കർഷക നേതാക്കൾ ദിൽജിത്തിന് കർഷകരോട് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ അതിർത്തിയിൽ നിരാഹാരയിരിക്കുന്ന ദല്ലേവാൾജിയെ കാണുകയും സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്യുമായിരുന്നു. 2020 ൽ അദ്ദേഹം കർഷക സമരത്തിന് നൽകിയ പിന്തുണയിൽ ഉറച്ചു നിൽക്കുകയും ചെയ്യുമായിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ച അദ്ദേഹത്തിന്റെ ഉദ്ദേശങ്ങളെ കുറിച്ച് സംശയം ജനിപ്പിക്കുന്നു. അതിർത്തിയിൽ സമരം ചെയ്യുന്ന കർഷക നേതാവിനെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.
ഹിന്ദുസ്ഥാനിലെ ഒരു കൊച്ചുഗ്രാമത്തിൽ നിന്നുള്ള ആൺകുട്ടി ആഗോള വേദിയിൽ തുടരുന്നത് അതിശയകരമാണെന്ന് പുതുവർഷ ദിനത്തിൽ നടന്ന കൂടിക്കാഴ്‌ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. നിങ്ങളുടെ കുടുംബം നിങ്ങൾക്ക് നൽകിയ പേര് പോലെ നിങ്ങൾ ആളുകളുടെ ഹൃദയം കീഴടക്കുന്നു. ഇത് നിങ്ങൾ തുടരുക. പ്രധാനമന്ത്രി പറഞ്ഞു. മേരാ ഭാരത് മഹാൻ അഥവാ എന്റെ ഇന്ത്യ മഹത്തായതാണ് എന്ന് ഞങ്ങൾ വായിക്കാറുണ്ടായിരുന്നതായും എന്നാൽ ഇന്ത്യയിലുടനീളം ഞാൻ സഞ്ചരിച്ചപ്പോൾ ആളുകൾ എന്ത്കൊണ്ടാണ് ഇത് പറയുന്നതെന്ന് എനിക്ക് മനസ്സിലായതായും ദിൽജിത്ത് മറുപടിയായി പ്രധാനമന്ത്രിയോട് വ്യക്തമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: