തൃശൂര്‍: കര്‍ണാടക സ്വദേശി യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വീട്ടില്‍ എത്തിയ കര്‍ണാടക സ്വദേശി ആദര്‍ശ് ( 27) ആണ് മരിച്ചത്.
അന്തിക്കാട് പഞ്ചായത്ത് കുളത്തില്‍ ആണ് അപകടം. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടര്‍ന്ന് നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: