കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വി ഐ പി ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്റെ ഉടമ നിഗോഷ് കുമാര്‍ പൊലീസില്‍ കീഴടങ്ങി.പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ആണ് കീഴടങ്ങിയത്.
നേരത്തേ ഇയാളോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.അതിനിടെ പരിപാടിയില്‍ പങ്കെടുത്ത നടി ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കുമെന്ന വാര്‍ത്തകള്‍ക്കിടെ നടി അമേരിക്കയിലേക്ക് മടങ്ങി. കൊച്ചി വിമാനത്താവളം വഴി ബുധനാഴ്ചയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്.
അമേരിക്കയില്‍ താമസിക്കുന്ന നടി ഭരതനാട്യം പരിപാടിക്കായാണ് കൊച്ചിയിലെത്തിയത്. പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലാണ് നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയെ മൃദംഗവിഷന്‍ സംഘാടകര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: