Kerala

തൃശൂരില്‍ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി

രജീഷ് മൂന്ന് വധശ്രമ കേസുകളുള്‍പ്പെടെ അഞ്ചോളം കേസുകളില്‍ പ്രതിയാണ്

Published by

തൃശൂര്‍ :കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി. ആറാട്ടുപുഴ പല്ലിശേരി സ്വദേശി അമ്പാടത്ത് വീട്ടില്‍ രജീഷ് (42), പൊറത്തിശേരി പുത്തന്‍തോട് സ്വദേശി കുന്നമ്പത്ത് വീട്ടില്‍ അനൂപ് (28), പുല്ലൂര്‍ സ്വദേശി കൊടിവളപ്പില്‍ വീട്ടില്‍ ഡാനിയല്‍ (26) എന്നിവരെയാണ് ആറ് മാസത്തേക്ക് നാടുകടത്തിയത്.

രജീഷ് മൂന്ന് വധശ്രമ കേസുകളുള്‍പ്പെടെ അഞ്ചോളം കേസുകളില്‍ പ്രതിയാണ്. അനൂപ് വധശ്രമം, കഞ്ചാവ് വില്‍പ്പന, കവര്‍ച്ച തുടങ്ങി ഏഴോളം കേസുകളിലെ പ്രതിയാണ്. ഡാനിയല്‍ നാല് വധശ്രമക്കേസുകള്‍ ഉള്‍പ്പെടെ ആറോളം കേസുകളിലും പ്രതിയാണ്.

സ്ഥിരം കുറ്റവാളികളായ ഇവര്‍ക്കെതിരെ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയാണ് നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by