ന്യൂഡല്‍ഹി: നടപടി ക്രമങ്ങളുടെ നൂലാമാലകള്‍ കുറച്ച് , എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ തൊഴില്‍ മന്ത്രാലയം ധനകാര്യ ഉപദേശക ജി മധുമിത ദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെ നിയോഗിച്ചു. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രണ്ടാഴ്ചയ്ക്കകം സമിതി സമര്‍പ്പിക്കും. ഒരു അപേക്ഷ പാസാവണമെങ്കില്‍ 27 തരം സാക്ഷ്യപ്പെടുത്തലുകള് വേണ്ടിവരുന്നതിനാല്‍ ഭൂരിപക്ഷം അപേക്ഷകളും നിരസിക്കപ്പെടുന്നുവെന്ന ആക്ഷേപമാണ് സമിതി മുഖ്യമായും പരിശോധിക്കുക. അത്യാവശ്യമില്ലാത്ത സാക്ഷ്യപ്പെടുത്തലുകള് ഒഴിവാക്കാനാണ് ശ്രമം.
ഇ വാലറ്റും സ്മാര്‍ട്ട് കാര്‍ഡും ഉപയോഗിച്ച് അംഗങ്ങള്‍ക്ക് ഇപിഎഫ് അക്കൗണ്ടുകളില്‍ നിന്ന് എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് ബാങ്ക് അധികൃതരുമായി തൊഴില്‍ മന്ത്രി ചര്‍ച്ച നടത്തി ധാരണയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: