ന്യൂദെൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള ചാദർ വഴിപാട് ശനിയാഴ്‌ച്ച അജ്മീർ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയിലെ ദർഗ ഷെരീഫിൽ കേന്ദ്ര ന്യൂനപക്ഷ – പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു സമർപ്പിക്കും. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അജ്മീർ ദർഗയിലേക്ക് ചാദർ അയക്കുന്നുണ്ടെന്ന് സൂഫി ഫൗണ്ടേഷൻ ചെയർമാനും അജ്മീർ ദർഗയിലെ ഹാജി സയ്യിദ് സൽമാൻ ചിഷ്തി പറഞ്ഞു. ചാദറിനൊപ്പം ( പവിത്രമായ വഴിപാട് ) പ്രധാനമന്ത്രി സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവും കൈമാറാറുണ്ട്. അദ്ദേഹം വ്യക്തമാക്കി.ഖ്വാജ മൊയ്നുദ്ദീൻ ഹസൻ ചിഷ്തിയുടെ 813 -ാമത്സി ഉറൂസിന് ബുധനാഴ്‌ച്ച അജ്മീറിൽ തുടക്കമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: