ന്യൂദെൽഹി:മാധ്യമ ശ്രദ്ധ നേടാനായി ആർഎസ്എസ് സർസംഘചാലകിന് കത്തെഴുതുന്നതിന് പകരം ആർഎസ്എസിൽ നിന്നും സേവനമെന്തെന്ന് പഠിക്കണമെന്ന് ബിജെപി. കത്തെഴുതിയ നടപടി മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണെന്ന് ബിജെപി ദേ ശീയ വക്താവ് സുധാൻഷു ത്രിവേദി ആരോപിച്ചു. സംഘത്തിന്റെ സർസംഘചാലകിന് കത്തെഴുതുന്നതിന് പകരം അതിൽ നിന്ന് പഠിക്കുകയാണ് വേണ്ടത്. ചേരികളിൽ താമസിക്കുന്ന ദളിതർ ഉൾപ്പെടെയുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയാണ് ആർഎസ്എസ്. രാഷ്‌ട്രീയമായ നീക്കങ്ങൾ ഉപേക്ഷിച്ച് ആർഎസ്എസിൽ നിന്നും അതിന്റെ അനുബന്ധ സംഘടനകളിൽ നിന്നും സേവന മനോഭാവത്തെ കുറിച്ച് പഠിക്കുകയാണ് ചെയ്യേണ്ടത്. ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിൽ ബിജെപി വോട്ടർമാർക്ക് പണം നൽകുന്നതായും വോട്ടർ പട്ടികയിൽ നിന്നും ഒട്ടേറെ പേരുകൾ നീക്കം ചെയ്യുകയാണെന്നും ആരോപിച്ചാണ് അരവിന്ദ് കെജ്‌രിവാൾ മോഹൻ ഭഗവ
പ്രതികരിക്കാൻ ഇവിടെ എഴുതുക: