New Release

ആമോസ് അലക്സാണ്ടർ – ഫസ്റ്റ് ലുക്ക് പ്രഥ്വിരാജ് സുകുമാരൻ പ്രകാശനം ചെയ്തു

Published by

മഞ്ചാടി ക്രിയേഷൻസിന്റെ
ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിച്ച് അജയ്ഷാജി കഥ യെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ടർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ പ്രഥ്വിരാജ് ആകുമാരന്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു.
ജാഫർ ഇടുക്കിയുടെ പോസ്റ്ററാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്. കഴുത്തിൽ കുരിശോടെയുള്ളനീണ്ട
കൊന്തയും, തിങ്ങി നിറഞ്ഞ വെളുത്തതാടിയും, കൈയ്യിൽ രക്തക്കറ പുരണ്ട വാക്കിംഗ് സ്റ്റിക്കുമായിട്ടാണ് പോസ്റ്റർ പുറത്തിരങ്ങിയിരിക്കു
ന്നത്.
സൂക്ഷിച്ചു നോക്കിയാൽ നിലത്ത് ചിതറിക്കിടക്കുന്ന ലേഡീസ് ബാഗ് ഉൾപ്പടെ
പലതും കാണാം.
എന്തോ വലിയൊരു ദുരന്തം നടന്നതിന്റെ സാഹചര്യങ്ങളാണ് പശ്ചാത്തലത്തിൽ. നിന്നും വ്യക്തമാകുന്നത്.
ആരെയും പെട്ടന്ന് ആകർഷിക്കാൻ സാധ്യതയുള്ള
കൗതുകകരമായ ഒരു പോസ്റ്ററാണിത്
ആമോസ് അലക്സാണ്ഡർ എന്ന കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയാം വിധം ഭദ്രമാക്കുന്നത് ജാഫർ ഇടുക്കിയാണ്.
ജാഫർ ഇടുക്കിയുടെ അസാമാന്യമായ അഭിനയ പാടവം കൊണ്ട് ഏറെ തിളങ്ങുന്ന ഒരു കഥാപാത്രമായിരിക്കും ആമോസ് അലക്സാണ്ടർ.
ആരാണീ ആമോസ് അലക്സ്ണ്ടർ?
വരുംദിനങ്ങളിലെ അപ്ഡേഷനിലൂടെ ഈ ക്യാരക്ടർ എന്താണെന്ന് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുമെന്ന് നിർമ്മാതാവ് അഷറഫ് പിലാക്കലും സംവിധായകൻ അജയ് ഷാജിയും പറഞ്ഞു.
പൂർണ്ണമായും ഡാർക്ക് ഹൊറർ ത്രില്ലർ മൂവിയായിരിക്കുമിത്.

അജു വർഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പുതുമുഖം താരയാണ്
ഈ ചിത്രത്തിലെ നായിക.
ഡയാനാ ഹമീദ്, കലാഭവൻ ഷാജോൺ,സുനിൽ സുഗത, ശ്രീജിത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല
എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.
ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
രചന – അജയ് ഷാജി – പ്രശാന്ത് വിശ്വനാഥൻ.
ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ ‘
സംഗീതം – മിനി ബോയ്.
ഛായാഗ്രഹണം – പ്രമോദ് കെ. പിള്ള.
എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്.
കലാസംവിധാനം – കോയാസ്’
മേക്കപ്പ് – നരസിംഹസ്വാമി.
കോസ്റ്റ്യും – ഡിസൈൻ -ഫെമിനജബ്ബാർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ.
ക്രിയേറ്റീവ് ഹെഡ് – സിറാജ് മൂൺ ബീം .
സ്റ്റുഡിയോ ചലച്ചിത്രം.
പ്രൊജക്ട് ഡിസൈൻ – സുധീർ കുമാർ, അനൂപ് തൊടുപുഴ.
പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം.
പ്രൊഡക്ഷൻ മാനേജർ – അരുൺ കുമാർ. കെ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – മുഹമ്മദ്.പി.സി.
തൊടുപുഴയിലും പരിസരങ്ങളിലും, ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ. അനിൽ വന്ദന

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by