കൊച്ചി: എബിവിപി 40 ാം സംസ്ഥാന സമ്മേളനം ജനുവരി 3, 4, 5 തീയതികളില്‍ എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ നടക്കും. ‘കരുത്തേകാം ജനാധിപത്യമൂല്യങ്ങള്‍ക്ക്, അണിചേരാം ദേശീയ വിദ്യാര്‍ത്ഥി ധാരയില്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംസ്ഥാന സമ്മേളനം നടക്കുക. 3ന് രാവിലെ 10.30ന് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. വൈകീട്ട് 3ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം നിര്‍വഹിക്കും.
എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് വൈശാഖ് സദാശിവന്‍ അധ്യക്ഷത വഹിക്കും. 4ന് വൈകീട്ട് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആയിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന റാലി നടക്കും. കലൂരില്‍ നിന്നും വഞ്ചി സ്‌ക്വയറിലേക്ക് നടക്കുന്ന റാലിയില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
5ന് വൈകീട്ട് സമ്മേളനം സമാപിക്കും. ഭരണഘടനയെയും ജനാധിപത്യ സങ്കല്‍പങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമായിരിക്കും സമ്മേളനം. യൂണിറ്റ് തലം മുതല്‍ 1000 ല്‍ പരം വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സമ്മേളത്തില്‍ പങ്കെടുക്കും. കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: