സിനിമാ നടിയായി പ്രശസ്തയായി എങ്കിലും, ഇന്നും കൊല്ലം കാമുകിൻചേരി എന്ന സ്വന്തം ഗ്രാമത്തെ നെഞ്ചോടു ചേർക്കുന്ന താരമാണ് അനുശ്രീ ഒരുവശത്ത് തനി നാട്ടിൻപുറത്തുകാരിയെന്നും അതുപോലെ തന്നെ മറുവശത്ത് അത്യന്തം സ്റ്റൈലിഷ് ആയും പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടാൻ കഴിയുന്ന ഒരു മലയാള താരം എന്നുണ്ടെങ്കിൽ, അത് അനുശ്രീ അല്ലാതെ മറ്റാരുമല്ല എന്ന് പറയാം. കാമുകിൻചേരി പ്രിയപ്പെട്ട ഗ്രാമമെങ്കിലും, പ്രൊഫഷണൽ ജീവിതവുമായി മുന്നോട്ടുള്ള പ്രയാണത്തിൽ അനുശ്രീ കൊച്ചിയിൽ താമസമാക്കിയിട്ടുണ്ട്. പുതുവർഷത്തിൽ അനുശ്രീക്ക് ലഭിച്ച സമ്മാനമാണ് ചിത്രത്തിന്റെ മറുപകുതിയിൽ
അഭിനയവും മോഡലിംഗും എല്ലാം ഒരറ്റത്ത് നടക്കുമ്പോൾ തന്നെ അനുശ്രീ എന്ന താരം ഒരു ഭക്തയാണ് എന്ന കാര്യവും എല്ലാവർക്കും അറിയാം. ശ്രീകൃഷ്ണ ജയന്തിക്ക് നാട്ടിലെ ശോഭായാത്രയ്‌ക്ക് ഭാരതാംബയായി വേഷമിട്ട അനുശ്രീയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇടയ്‌ക്കിടെ ക്ഷേത്രദർശനം നടത്തുന്ന തന്റെ വിശേഷങ്ങൾ പങ്കിടാനും അനുശ്രീ സോഷ്യൽ മീഡിയ സ്‌പെയ്‌സ് ഉപയോഗിച്ച് പോരുന്നു. അനുശ്രീക്ക് പക്ഷേ ശബരിമലയിൽ നിന്നും കത്തുവരാൻ ഒരു പ്രത്യേക കാരണമുണ്ട്
ഒരു ഐ.എ.എസുകാരനാണ് അനുശ്രീക്ക് ഈ കത്തയച്ചിട്ടുള്ളത്. കൊച്ചിയിൽ അനുശ്രീ ‘എന്റെ വീട്’ എന്ന പുത്തൻ മേൽവിലാസം നിർമിച്ചുവെങ്കിലും, ഈ സ്നേഹസമ്മാനം എത്തിയിട്ടുള്ളത് കാമുകിൻചേരിയിലേക്കാണ്. വാട്സാപ്പും ഇമെയിലും എസ്.എം.എസും ഉള്ള ഈ കാലത്തും ഒരു കത്തിന്റെ വില എത്രത്തോളം ഉണ്ടെന്ന് അറിയണമെങ്കിൽ, അതൊരുപക്ഷേ അനുശ്രീയുടെ തലമുറ വരെ പിറന്നവർക്ക് മാത്രമേ മനസിലാവുകയുള്ളൂ. ഒരു സന്ദേശത്തിനായി കാത്തിരിക്കുകയും, അതിൽ പ്രിയപെട്ടവരുടെ കയ്യക്ഷരം കാണുമ്പോൾ തോന്നുന്ന നിർവൃതിയും അതനുഭവിച്ചവർക്ക് മാത്രമേ അറിയൂ
അനുശ്രീക്ക് അതിനേക്കാളേറെ, ശബരിമല പോസ്റ്റ് ഓഫീസിന്റെ സീൽ മുദ്രണം ചെയ്ത പോസ്റ്റ്കാർഡ് ലഭിച്ചതിലെ സന്തോഷമാണുള്ളത്. ‘അയ്യപ്പ സന്നിധിയിൽ നിന്നും എനിക്ക് കിട്ടിയ പുതുവർഷ സമ്മാനം. എക്കാലത്തെയും മികച്ച നവവത്സര സമ്മാനം’ എന്ന് അനുശ്രീ ക്യാപ്‌ഷൻ നൽകി. ഈ കത്തയച്ച ആളിനും ടാഗ് ഉണ്ട്. ഡോ. അരുൺ ഐ.എ.എസ്. ആണ് അനുശ്രീക്ക് ഇത്തരമൊരു ഓർമസമ്മാനം അയച്ചിട്ടുള്ളത്. ഇങ്ങനെയൊരു കത്തിന്റെ പിന്നിൽ എന്തെന്നതിനും വ്യക്തതയുണ്ട്
ഹാരിസ് താണിശ്ശേരി എന്ന സുഹൃത്തിനും അരുൺ ഐ.എ.എസിന്റെ കത്തുണ്ട്. സ്വന്തമായി പിൻകോഡ് ഉണ്ട് എന്ന് പ്രത്യേകതയുള്ള സ്ഥലങ്ങളിൽ ഒന്നായ ശബരിമലയിൽ നിന്നും ഒരു കത്തുകിട്ടുന്നതാണ് പ്രത്യേകത. രാഷ്‌ട്രപതി ഭവനും അത്തരത്തിൽ ഒരിടമാണ്. ശബരിമലയിലെ പോസ്റ്റ് ബോക്സിൽ നിന്നും പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് കത്തയക്കുന്ന പതിവുണ്ട് ശബരിമലയിലെ അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ട് ആയ ഡോ. അരുണിന്. ഇദ്ദേഹത്തിന്റെ പ്രൊഫൈൽ പരിശോധിച്ചാൽ, അയ്യന്റെ കത്തുകൾ കിട്ടിയ കൂട്ടുകാർ വേറെയുമുണ്ട് എന്ന് മനസിലാക്കാം. അത്തരമൊരു കത്ത് ലഭിക്കാൻ ഭാഗ്യം സിദ്ധിച്ചയാളാണ് അനുശ്രീ
ഒരുപാട് നാളുകൾക്ക് ശേഷം, അനുശ്രീ ശ്രദ്ധേയകഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചിത്രമായ ‘കഥ തുടരുന്നു’ എന്ന സിനിമ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ ചിത്രം നിലവിൽ ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുന്നുണ്ട്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളുടെ കൂടെയും സമയം ചിലവിടാൻ ആഗ്രഹിക്കുന്ന അനുശ്രീയുടെ പോസ്റ്റുകൾ ഇടയ്‌ക്കിടെ ഇൻസ്റ്റഗ്രാമിൽ വരാറുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: