ന്യൂഡല്‍ഹി: തൊഴില്‍മന്ത്രാലയം നടപ്പാക്കിയ വിപുലമായ വികസന പദ്ധതികള്‍ വിജയം കണ്ടതായി വര്‍ഷാന്ത്യ അവലോകനത്തില്‍ വ്യക്തമായി. അസംഘടിത തൊഴിലാളികള്‍ക്കായി 12 ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ‘വണ്‍ സ്റ്റോപ്പ് സൊല്യൂഷന്’ എന്ന നിലയില്‍ പ്രഖ്യാപിച്ച ഇശ്രം പ്ലാറ്റ്ഫോം ഇതുവരെ 30 കോടി തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു.
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് (ഇഎസ്ഐസി) കീഴില്‍ 3,921 കോടി രൂപ ചെലവഴിച്ചുള്ള 28 പ്രധാന പദ്ധതികള്‍ തുടങ്ങി..ഇഎസ്ഐസി മെഡിക്കല്‍ കോളേജുകള്‍ 10 എണ്ണം പുതുതായി സ്ഥാപിക്കുന്നതിന് മന്ത്രാലയം അനുമതി നല്കി. ഇതിലൂടെ തൊഴില്‍ മേഖലയില്‍ ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
നാഷണല്‍ കരിയര്‍ സര്‍വീസ് (എന്‍സിഎസ്) പോര്‍ട്ടല്‍ 3.89 കോടി ഒഴിവുകള്‍ ഇതുവരെ സമാഹരിച്ചു. 30 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും തൊഴില്‍ പോര്‍ട്ടലുകളും നിരവധി സ്വകാര്യ ജോബ് പോര്‍ട്ടലുകളും ഇതിനോടകം എന്സിഎസുമായി സംയോജിപ്പിച്ചിരിക്കുന്നു.
ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് എംഐഎസ് പോര്‍ട്ടല്‍ കേന്ദ്രീകൃത ഡാറ്റാ മാനേജ്മെന്റ് സിസ്റ്റമായി പ്രവര്‍ത്തനം ആരംഭിച്ചു.
ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്) ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പിന്‍വലിക്കല്‍ നടത്തുന്നതിനായി സിപിപിഎസ് (സെന്‍ട്രലൈസ്ഡ് പിലിശെീി പ്രോസസിങ് സിസ്റ്റം) ആരംഭിക്കുകയും ഓട്ടോ ക്ലെയിം സെറ്റില്‍മെന്റ് പരിധി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഈ മാറ്റങ്ങള്‍ തൊഴില്‍ മേഖലയിലെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ഉപയോഗപ്രദവുമാക്കുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.
അസംഘടിത തൊഴിലാളികളുടെ ഉണർവ്
2024-ൽ 30 കോടിയിലധികം ആളുകൾ ഇ-ശ്രമിൽ രജിസ്റ്റർ ചെയ്തു, അസംഘടിത തൊഴിലാളികളുടെ ഉണർവിന്റെ സൂചികയാണെന്ന് കരുതാം. ഈ നേട്ടം രാജ്യത്തിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ വിജയവും സർക്കാരിന്റെ പ്രതിബദ്ധതയും വ്യക്തമാക്കുന്നു.
ഒറ്റ-പരിഹാരം പദ്ധതി 2024 ഒക്ടോബർ 21-ന് ആരംഭിച്ച ‘ഒറ്റ-പരിഹാരം’ പദ്ധതി, സാമൂഹിക സുരക്ഷാ പദ്ധതികൾ ഏകോപിപ്പിക്കുകയും തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. 12 പ്രധാന പദ്ധതികൾ ഇതുവരെ ഇ-ശ്രമുമായി സംയോജിപ്പിച്ചു,
നാഷണൽ കരിയർ സർവീസ് (NCS) 2024 ജനുവരി 01 മുതൽ ഡിസംബർ 15 വരെ 1.89 കോടി ഒഴിവുകൾ എൻ.സി.എസ് പോർട്ടലിൽ പോസ്റ്റ് ചെയ്തു. 15 ലക്ഷം ജോലികൾ ശരാശരിയായി ലഭ്യമാണ്. 8263 തൊഴിൽമേളകളിൽ 2.69 ലക്ഷം ആളുകൾ ജോലി നേടി.
ഡിജി.എൽ.ഡബ്ല്യു. ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് എം.ഐ.എസ് പോർട്ടൽ 2024 ആഗസ്റ്റ് 21-ന് ആരംഭിച്ചു. 10 സംസ്ഥാനങ്ങൾ ഇതിനകം സംയോജിപ്പിച്ചു.
ലേബർ കോഡുകൾ 2024 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ 6 മേഖലാതല യോഗങ്ങൾ നടന്നു. 2025 മാർച്ച് 31-നകം എല്ലാ സംസ്ഥാനങ്ങളും കരട് നിയമങ്ങൾ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
ഇ.പി.എഫ്.ഒ. 2025 ജനുവരി മുതൽ രാജ്യത്തെവിടെയും പെൻഷൻ ലഭ്യമാകുന്ന സിസ്റ്റം നടപ്പിലാക്കുന്നു. 77 ലക്ഷം പേർക്ക് ഇത് പ്രയോജനപ്പെടും.
ഇ.എസ്.ഐ.സി. 2024-ൽ 3921 കോടി രൂപയുടെ 28 പദ്ധതികൾ ആരംഭിച്ചു. 10 പുതിയ മെഡിക്കൽ കോളേജുകൾ ഉടൻ പ്രവർത്തനം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: