ജയ്പൂര്: രാജസ്ഥാനില് പത്ത് ദിവസങ്ങള്ക്ക് മുമ്പ് കുഴല്ക്കിണറില് വീണ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. കുഴല്ക്കിണറില് നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ ആരോഗ്യനില തുടക്കത്തില് തൃപ്തികരമായിരുന്നെങ്കിലും പെട്ടെന്ന് വഷളാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.
150 അടി ആഴത്തില് നിന്ന് എഎസ്ഐ മഹാവീര് സിങ്ങാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഉടന് തന്നെ ദേശീയ ദുരന്ത നിവാരണ സേന കുട്ടിയെ ബിഡിഎം ജില്ലാ ആശുപത്രിയില് എത്തിച്ചു. കുഞ്ഞ് മരിച്ചതായി ഡോക്ടര്മാര് സ്ഥിരീകരിക്കുകയായിരുന്നു.
രാജസ്ഥാനിലെ കോട്ട്പുട്ട്ലിയില് ഡിസംബര് 23നാണ് ചേതനയെന്ന മൂന്ന് വയസുകാരി കുഴല്ക്കിണറില് വീണത്. അച്ഛന്റെ കൃഷിയിടത്തില് കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. 700 അടി ആഴമുള്ള കിണറില് 150 അടി താഴ്ചയിലാണ് കുട്ടി തങ്ങി നിന്നത്. രക്ഷാപ്രവര്ത്തനത്തിന്റെ ഭാഗമായി കുട്ടിക്ക് ട്യൂബിലൂടെ ഓക്സിജന് നല്കിയിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള് രാവും പകലും പരിശ്രമിച്ച് സമാന്തരമായി കുഴിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. മഴ രക്ഷാപ്രവര്ത്തനത്തെ സാരമായി ബാധിച്ചിരുന്നു.
സംസ്ഥാനം കണ്ടതില് വച്ച് ഏറ്റവും ദുര്ഘടമായ രക്ഷാദൗത്യമായിരുന്നു ഇതെന്ന് ജില്ല കളക്ടര് കല്പന അഗര്വാള് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: