ചങ്ങനാശ്ശേരി: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം നല്‍കിയത് നരേന്ദ്ര മോദി സര്‍ക്കാരെന്ന് എന്‍എസ്എസ്. ഡോ. മന്മോഹന് സിങ് സര്‍ക്കാര്‍ ഈ ആവശ്യം നടപ്പാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും എന്‍എസ്എസ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പ്രമേയം: മുന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി ഭരണഘടനാധിഷ്ഠിതമായ ദേശീയ ഇഡബ്ല്യൂഎസ് കമ്മിഷനും ധനകാര്യ ഇഡബ്ല്യൂഎസ് വികസന കോര്‍പറേഷനും രൂപീകരിക്കണമെന്ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പട്ടികജാതി, വര്‍ഗക്കാര്‍ക്കും മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും സംവരണമുണ്ട്. സാമ്പത്തിക സംവരണം തേടി തിരുവിതാംകൂര്‍ മഹാരാജാവിനും 1957ലെ സര്‍ക്കാരിനും നിവേദനം നല്‍കിയത് മന്നത്തു പദ്മനാഭനും എന്‍എസ്എസുമാണ്. സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരാതികള്‍ക്ക് പരിഹാരം കാണാനും സാമൂഹ്യ-സാമ്പത്തിക പുരോഗതിക്ക് വേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യാനും ദേശീയ ഇഡബ്ല്യൂഎസ് കമ്മിഷന് രൂപീകരിക്കണം.
2006ല്‍ സാമ്പത്തിക സംവരണം പഠിച്ച് ശിപാര്‍ശ നല്കാന് റിട്ട. മേജര്‍ ജനറല്‍ എസ്.ആര്. സിന്‍ഹു ചെയര്‍മാനായി കമ്മിഷനെ നിയമിച്ചു. സാമ്പത്തിക സംവരണത്തിന് ഭരണഘടനാ ഭേദഗതിയും, മറ്റു ജാതി-മത വിഭാഗങ്ങളെപ്പോലെ ഭരണഘടനാധിഷ്ഠിത സ്ഥിരം ദേശീയ-സംസ്ഥാന കമ്മിഷനുകളും രൂപീകരിക്കണമെന്ന രണ്ടു പ്രധാന ശിപാര്‍ശകള്‍ സിന്‍ഹു കമ്മിഷന് 2010ല്‍ മന്മോഹന് സിങ് സര്‍ക്കാരിനു സമര്‍പ്പിച്ചു. എന്നാല്‍ 2014 വരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഏഴു പതിറ്റാണ്ടത്തെ പഴക്കമുള്ള ആവശ്യത്തിന് ഒരു പരിധി വരെ പരിഹാരമുണ്ടാക്കിയത് 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരാണ്. 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ മുന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള സാമ്പത്തിക സംവരണം ആദ്യമായി നടപ്പാക്കി. സാമ്പത്തിക സംവരണം ഇന്ന് രാജ്യത്തിന്റെ നിയമമാണ്.
സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരാതികള്‍ പരിഹരിക്കാനും ദേശീയ പട്ടികജാതി കമ്മിഷന്, ദേശീയ പട്ടികവര്‍ഗ കമ്മിഷന്, ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്, ദേശീയ ന്യൂനപക്ഷ കമ്മിഷന് എന്നിവയുടെ മാതൃകയില്‍ ദേശീയ ഇഡബ്ല്യൂഎസ് കമ്മിഷന് രൂപീകരിക്കണം.
സാമ്പത്തിക സംവരണ വിഭാഗത്തിന് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ലഭ്യമാക്കാനും കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കാനും ദേശീയ ധനകാര്യ ഇഡബ്ല്യൂഎസ് വികസന കോര്പറേഷന് രൂപീകരിക്കണം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രമേയം അവതരിപ്പിച്ചു, ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള അനുവാദകനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: