കണ്ണൂര്‍: മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സീനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ സാബെര്‍ വനിതാ വിഭാഗം വ്യക്തിഗത മത്സരത്തില്‍ ഭവാനി ദേവി (തമിഴ്‌നാട്) സ്‌കോര്‍ 15/05 സ്വര്‍ണ്ണം നേടി. കേരളത്തിന്റെ അല്‍ക്ക വി സണ്ണി വെള്ളി മെഡല്‍ നേടി. വെങ്കല മെഡല്‍-ശ്രേയ ഗുപ്ത (ജമ്മു-കശ്മീര്‍), വെങ്കല മെഡല്‍-ആഖ്രി (ഹരിയാന).
അതേസമയം ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. വ്യക്തിഗത മത്സരങ്ങള്‍ ഇന്നലെ സമാപിച്ചു.
28 സംസ്ഥാനങ്ങളില്‍ നിന്നായി 168 ഗ്രൂപ്പുകളാണ് മത്സരരംഗത്തുള്ളത്. കേരളത്തില്‍ നിന്ന് നാലുപേര്‍ വീതമുള്ള ആറ് ഗ്രൂപ്പുകളാണുള്ളത്.
ഇതില്‍ രണ്ട് പുരുഷ ടീമുകളും ഒരു വനിത ടീമും അടങ്ങുന്ന മൂന്ന് ടീമുകളാണ് ഇന്ന് മത്സരിക്കുക. വ്യക്തിഗത മത്സരങ്ങളില്‍ ഉയര്‍ന്ന റാങ്കുള്ള മത്സരാര്‍ഥികളെയാണ് ഗ്രൂപ്പ് തലങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ സമാപനദിവസമായ മൂന്നിനും ഗ്രൂപ്പ് മത്സരങ്ങളാണ് നടക്കുക.
ഇന്നലെ സീനിയര്‍ വനിതാ വിഭാഗത്തില്‍ ഫോയില്‍, സേബര്‍ ഇനങ്ങളും സീനിയര്‍ പുരുഷ വിഭാഗത്തില്‍ എപ്പേ ഇനവുമാണ് നടന്നത്. രാവിലെ ഒമ്പത് മണി മുതല്‍ ഏഴ് മണിവരെയാണ് മത്സരസമയം. സമാപനസമ്മേളനം മൂന്നിന് വൈകീട്ട് നാല് മണിക്ക് നിയമസഭാ സ്പീക്കര്‍ അഡ്വ.എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: