ശിവഗിരി: ശ്രീ നാരായണ ഗുരുദേവൻ സ്വന്തം മതത്തിലെ അനാചാരങ്ങൾക്കും അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശങ്ങൾക്കും വേണ്ടി പോരാടിയ മഹാത്മാവായി രുന്നുവെന്ന് കേന്ദ്രമെന്തി ജോർജ് കുര്യൻ തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും എതിർത്തു തോൽപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 92-ാമത് ശിവഗിരി തീർത്ഥാടന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീർത്ഥാടനവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ ഗുരുദേവൻ തെരഞ്ഞെടുത്ത എട്ട് വിഷയങ്ങളാണ് ഇന്നും ഏതൊരു സർക്കാരിന്റെയും രാഷ്‌ട്രീയ പാർട്ടികളുടെ ഇലക്ഷൻ മാനിഫെസ്റ്റോയുടെയും അടിസ്ഥാന വിഷയങ്ങൾ. ഗുരുദേവൻ അനാചാരങ്ങൾക്കെതിരെയും വിദ്യാഭ്യാസത്തിനു വേണ്ടിയ പ്രവർത്തിച്ചു. എന്നാൽ കേരളത്തിൽ ഇന്ന് നരബലിയും അനാചാരങ്ങളും വർധിക്കുന്നു. ഇപരിഹാൻ ശ്രമിക്കാതെ ഭാരതത്തിന്റെ അടിസ്ഥാനമൂല്യങ്ങളെയാണ് ഇവിടെ ചിലർ ചോദ്യം ചെയ്യുന്നത്.
നമ്മൾ പാശ്ചാത്യരെ അനുകരിക്കാൻ ശ്രമിക്കുന്നു. എന്നാൽ പാശ്ചാത്യർ ഇന്ന് ഗുരുദർശനങ്ങളെ പഠിക്കുകയും അനുകരിക്കുകയുമാണ്. ഗുരുചിന്തക്കാ ലോകവ്യാപ്തി കൈവന്നു. പൂർവ്വികരായ സംന്യാസിമാർ ഉയർത്തിപ്പിടിച്ച മഹത്തായ മൂല്യങ്ങൾ വരും തല മുറക്ക പകർന്നു നൽകാൻ നമുക്കാകണമെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. എൻ.കെ. പ്രേമചങ്കൻ എംപി അധ്യക്ഷത വഹിച്ചു. തിപ്പനേതാവ് വി.ഡി.സതീശൻ വിശിഷ്ഠാ തിഥിയായി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും സ്വാമി ഋതംഭരാനന്ദ കൃതജ്ഞതയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: