കൊച്ചി:അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് യാത്രക്കാരന് മരിച്ചു. സൗദി അറേബിയന്‍ തലസ്ഥാനമായ റിയാദില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി ഷാവേജ്(35) ആണ് മരിച്ചത്.
വിമാനത്തില്‍ വെച്ച് ഷേവേജിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.വിമാനം ഇറങ്ങിയശേഷം വിമാനത്താവളത്തിലെത്തിച്ചെങ്കിലും കുഴഞ്ഞു വീണു.
ഉടന്‍ തന്നെ ഷാവേജിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: